Top

സഞ്ചരിക്കുന്ന ഓക്‌സിജന്‍ ബാങ്ക്; ഹരിയാനയില്‍ ഓക്‌സിജനെത്തിക്കാന്‍ പുതിയ പദ്ധതി

കര്‍ണാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയിലെ ഗുരുഗ്രാം, റിവാരി, ഹിസാര്‍ എന്നിവിടങ്ങളിലായി ജീവശ്വാസം ലഭിക്കാതെ മരിച്ചത് 13 പേരാണ്. ഇനി ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ‘ഓക്‌സിജന്‍ ഓണ്‍ വീല്‍സ്’ എന്ന പേരില്‍ സഞ്ചരിക്കുന്ന ഓക്‌സിജന്‍ ബാങ്കുമായാണ് ഹരിയാന രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച്ച മുതലാണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. നൂറു ഓക്‌സിജന്‍ സിലണ്ടറുകള്‍ ഒരേസമയം വഹിക്കാന്‍ കഴിയുന്ന ട്രക്കാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ സുഗമമായി വിതരണം ചെയ്യുകയെന്നതാണ് ഓക്‌സിജന്‍ […]

28 April 2021 11:50 PM GMT

സഞ്ചരിക്കുന്ന ഓക്‌സിജന്‍ ബാങ്ക്;   ഹരിയാനയില്‍ ഓക്‌സിജനെത്തിക്കാന്‍ പുതിയ പദ്ധതി
X

കര്‍ണാല്‍: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹരിയാനയിലെ ഗുരുഗ്രാം, റിവാരി, ഹിസാര്‍ എന്നിവിടങ്ങളിലായി ജീവശ്വാസം ലഭിക്കാതെ മരിച്ചത് 13 പേരാണ്. ഇനി ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ‘ഓക്‌സിജന്‍ ഓണ്‍ വീല്‍സ്’ എന്ന പേരില്‍ സഞ്ചരിക്കുന്ന ഓക്‌സിജന്‍ ബാങ്കുമായാണ് ഹരിയാന രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച്ച മുതലാണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്.

നൂറു ഓക്‌സിജന്‍ സിലണ്ടറുകള്‍ ഒരേസമയം വഹിക്കാന്‍ കഴിയുന്ന ട്രക്കാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ സുഗമമായി വിതരണം ചെയ്യുകയെന്നതാണ് ഓക്‌സിജന്‍ ഓണ്‍ വീല്‍സിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ നിഷാന്ത് കുമാര്‍ യാദവ് പറഞ്ഞു. നിലവില്‍ 50 സിലണ്ടറുകളാണുള്ളതെന്നും ഇത് 100 ആയി എത്രയും വേഗം ഉയര്‍ത്തും.

സംസ്ഥാനത്ത് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന കല്‍പ്പന ചൗള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ 17 സിറ്റി ആശുപത്രികളിലേക്ക് സിലണ്ടറുകള്‍ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടന്നു വരുന്നത്. പ്രതിദിനം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആശുപത്രികള്‍ക്ക് ആവശ്യമായി വരുന്നുണ്ട്. ആശുപത്രികളുടെ ആവശ്യപ്രകാരം അവര്‍ അറിയിക്കുന്നത് പ്രകാരമായിരിക്കും വിതരണം നടത്തുക. അടിയന്തിര സാഹചര്യങ്ങളില്‍ 15 സിലിണ്ടറുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,645 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.83 കോടിയായി.

Next Story