Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റര്‍ എംസി അജിത്തിനെ മാറ്റി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ നിന്നും എംസി അജിത്തിനെ മാറ്റി. പകരം മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുതല നല്‍കിയിട്ടുണ്ട്.നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പാ തിരിച്ചടവ് സംബന്ധിച്ച വിഷയങ്ങളിലും ഈ സമിതി തീരുമാനം എടുക്കും. ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎമ്മിന് അതൃപ്തി; ചര്‍ച്ച സിപിഐഎം സഹയാത്രികനായ എംസി അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ വിശ്വസ്തനായ ആളെതന്നെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് തെളിവു നശിപ്പിക്കാനാണെന്ന് ആരോപണം ഉയര്‍ന്നു. ബാങ്കില്‍ വായ്പ തട്ടിപ്പ് നടക്കുന്നതായി ആദ്യം പരാതി നല്‍കിയത് എംസി […]

29 July 2021 9:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റര്‍ എംസി അജിത്തിനെ മാറ്റി
X

കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍ നിന്നും എംസി അജിത്തിനെ മാറ്റി. പകരം മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിക്ക് ചുതല നല്‍കിയിട്ടുണ്ട്.
നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പാ തിരിച്ചടവ് സംബന്ധിച്ച വിഷയങ്ങളിലും ഈ സമിതി തീരുമാനം എടുക്കും.

ഐഎന്‍എല്‍ പിളര്‍പ്പില്‍ സിപിഐഎമ്മിന് അതൃപ്തി; ചര്‍ച്ച

സിപിഐഎം സഹയാത്രികനായ എംസി അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ വിശ്വസ്തനായ ആളെതന്നെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് തെളിവു നശിപ്പിക്കാനാണെന്ന് ആരോപണം ഉയര്‍ന്നു. ബാങ്കില്‍ വായ്പ തട്ടിപ്പ് നടക്കുന്നതായി ആദ്യം പരാതി നല്‍കിയത് എംസി അജിത്തിനായിരുന്നു. അന്ന്, നടപടി എടുക്കേണ്ടതിനു പകരം പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആക്ഷേപം.

ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതെന്ന് അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്; മരണം ഏറ്റുമുട്ടലിലല്ല

നിയമനത്തിന് എതിരെ സഹകരണ വകുപ്പിന് ഇടപാടുകാര്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പാ തിരിച്ചടവ് സംബന്ധിച്ച വിഷയങ്ങളിലും ഈ സമിതി തീരുമാനം എടുക്കും. അതേസമയം സര്‍ക്കാര്‍ നിയോഗിച്ച മറ്റൊരു ഒന്‍പതംഗ സമിതി ബാങ്കിലെ രേഖകളുടെ പരിശോധന ആരംഭിച്ചു. വായ്പകള്‍ക്ക് ഈട് നല്‍കിയ സ്ഥലങ്ങളുടെ രേഖകള്‍ അടക്കമുള്ളവ ഈ സമിതിയായിരിക്കും പരിശോധിക്കുക.

Next Story