കരിപ്പൂര്‍ സ്വര്‍ണ്ണം തട്ടിപ്പറിക്കല്‍ സംഘത്തില്‍ ടിപി വധക്കേസ് പ്രതികളുണ്ടെന്ന് സൂചന; ഷാഫിക്കും കൊടി സുനിക്കും പങ്കെന്ന് ആസൂത്രകന്‍ ഫോണ്‍ സംഭാഷണത്തില്‍, ശബ്ദരേഖ പുറത്ത്
കരിപ്പൂര്‍ സ്വര്‍ണ്ണം തട്ടിപ്പറിക്കല്‍ സംഘത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉണ്ടെന്നും സൂചന. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമെന്ന് കരുതുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ക്യാരിയറോട് ആസുത്രകന്‍ സംസാരിക്കുന്നതില്ന്നും സ്വര്‍ണ്ണക്കടത്തിന് സംരക്ഷണം നല്‍കുന്നത് ഷാഫിയും കൊടി സുനിയുമാണെന്നാണ് വ്യക്തമാകുന്നത്. ടി പി കേസില്‍ പുറത്തിറങ്ങിയ ഷാഫിയോ അല്ലെങ്കില്‍ ജിജോ തില്ലങ്കേരിയോ, രജീഷ് തില്ലങ്കേരിയോ എയര്‍പോര്‍ട്ടില്‍ എത്തുമെന്നും ശ്ബ്ദരേഖയില് പറയുന്നുണ്ട്. മേല്പറഞ്ഞ പാര്‍ട്ടിക്കാരില്‍ ഒരാളെ അയക്കുന്നത് ക്യാര്യര്ക്ക് സംരക്ഷണം […]
28 Jun 2021 10:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണം തട്ടിപ്പറിക്കല്‍ സംഘത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉണ്ടെന്നും സൂചന. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമെന്ന് കരുതുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
ക്യാരിയറോട് ആസുത്രകന്‍ സംസാരിക്കുന്നതില്ന്നും സ്വര്‍ണ്ണക്കടത്തിന് സംരക്ഷണം നല്‍കുന്നത് ഷാഫിയും കൊടി സുനിയുമാണെന്നാണ് വ്യക്തമാകുന്നത്. ടി പി കേസില്‍ പുറത്തിറങ്ങിയ ഷാഫിയോ അല്ലെങ്കില്‍ ജിജോ തില്ലങ്കേരിയോ, രജീഷ് തില്ലങ്കേരിയോ എയര്‍പോര്‍ട്ടില്‍ എത്തുമെന്നും ശ്ബ്ദരേഖയില് പറയുന്നുണ്ട്. മേല്പറഞ്ഞ പാര്‍ട്ടിക്കാരില്‍ ഒരാളെ അയക്കുന്നത് ക്യാര്യര്ക്ക് സംരക്ഷണം നല്‍കാനാണെന്നും ഇതില്‍ പറയുന്നുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഷാഫിയേയോ, സുനിയേയോ കൊണ്ടു വിളിപ്പിക്കും അവര്‍ തങ്ങളുടെ ആളുകളാണെന്ന് പറഞ്ഞ് പ്രശ്നം ഒഴിവാക്കുമെന്നും ആസുത്രകന്‍ ശബ്ദരേഖയില്‍ ഉറപ്പുനല്‍കുന്നുണ്ട്.
ALSO READ: അര്ജുന് ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; പത്ത് ദിവസം കസ്റ്റഡി ആവശ്യപ്പെട്ടേക്കും
ആരുടേതെന്ന് വ്യക്തമല്ലാത്ത ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ നിന്നും ജയിലില്‍ നിന്നും കൊടി സുനി വിഷയത്തില്‍ ഇടപെടുമെന്നാണ് പറയുന്നത്. ഷാഫിക്കൊപ്പം ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി എന്നിവര്‍ സംഘത്തിലുണ്ടെന്നും പറയുന്നു. നാല് മാസത്തോളമായി ഇതുപോലെ ഒരുപാട് ഗെയിം നടക്കുന്നുണ്ടെന്നും ക്യാര്യറോട് ശബ്ദരേഖയില്‍ സംസാരിക്കുന്ന വ്യക്തി വെളിപ്പെടുത്തുന്നുണ്ട്.
ALSO READ: മാധ്യമപ്രവര്‍ത്തകക്കെതിരെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി