Top

‘ആകെ ചെയ്ത തെറ്റ് ഇവര്‍ക്കൊപ്പം സെല്‍ഫി എടുത്തത്’; ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്കിലൂടെ മാത്രം പരിചയമെന്ന് ഷാഫി

ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ പങ്കില്ലെന്നും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഞാന്‍ ആകെ ചെയ്ത തെറ്റ് ഇത്തരം സംഘങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നിന്നും കൊടുത്തത് മാത്രമാണ്. ആകാശുമായി ഫേസ്ബുക്ക് സൗഹൃദം മാത്രമാണുള്ളത്. തന്റെ കല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി പറഞ്ഞു. ക്വട്ടേഷന് കൂട്ടു നിന്നു എന്ന് തെളിഞ്ഞാല്‍ പരോള്‍ റദ്ദാക്കിക്കോട്ടേയെന്നും ഷാഫി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പാര്‍ട്ടി മറയില്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നടത്തുന്നവരെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന ചിന്തയാണ് […]

1 July 2021 12:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ആകെ ചെയ്ത തെറ്റ് ഇവര്‍ക്കൊപ്പം സെല്‍ഫി എടുത്തത്’; ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്കിലൂടെ മാത്രം പരിചയമെന്ന് ഷാഫി
X

ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ പങ്കില്ലെന്നും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഞാന്‍ ആകെ ചെയ്ത തെറ്റ് ഇത്തരം സംഘങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നിന്നും കൊടുത്തത് മാത്രമാണ്. ആകാശുമായി ഫേസ്ബുക്ക് സൗഹൃദം മാത്രമാണുള്ളത്. തന്റെ കല്യാണത്തിനും ആകാശ് വന്നിരുന്നെന്നും ഷാഫി പറഞ്ഞു.

ക്വട്ടേഷന് കൂട്ടു നിന്നു എന്ന് തെളിഞ്ഞാല്‍ പരോള്‍ റദ്ദാക്കിക്കോട്ടേയെന്നും ഷാഫി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം. പാര്‍ട്ടി മറയില്‍ ക്രിമിനല്‍ ക്വട്ടേഷന്‍ നടത്തുന്നവരെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന ചിന്തയാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്നും ഷാഫി പറഞ്ഞു.

അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ക്വട്ടേഷന്‍ സംഘത്തിന്റേതെന്ന പേരില്‍ നേരത്തെ ശബ്ദരേഖ പുറത്തു വന്നിരുന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു.

ഷാഫി, ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഉള്‍പ്പെടുന്ന സംഘത്തെയായിരിക്കാം പാര്‍ട്ടി എന്ന് ശബ്ദരേഖയില്‍ പറയുന്നതെന്നാണ് സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. അതില്‍ നിന്നുമാണ് ശബ്ദരേഖ പുറത്ത് വന്നത്.കൊടി സുനി പിന്നിലുണ്ടെന്നും ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറഞ്ഞിരുന്നു.

Next Story