Top

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കണ്ണൂരെത്തിച്ച് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലടക്കം പരിശോധന നടത്തും. പുലര്‍ച്ചെ 3.30 ക്കാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. കസ്റ്റംസിന്റെ സംശയത്തില്‍ നില്‍ക്കുന്ന കൂടുതല്‍ സ്ഥലങ്ങളിലും ഇന്ന് തെളിവെടുപ്പ് നടക്കും. ഇന്നലെ തെളിവെടുപ്പിന് എത്തിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളായതിനാല്‍ ഇന്നും നാളെയുമായി തെളിവെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം അഞ്ച് പേര്‍ കൂടി പിടിയിലായിരുന്നു. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് […]

2 July 2021 8:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക്
X

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കണ്ണൂരെത്തിച്ച് തെളിവെടുപ്പ് നടത്തും. അര്‍ജുന്‍ ആയങ്കിയുടെ വീട്ടിലടക്കം പരിശോധന നടത്തും. പുലര്‍ച്ചെ 3.30 ക്കാണ് കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു.

കസ്റ്റംസിന്റെ സംശയത്തില്‍ നില്‍ക്കുന്ന കൂടുതല്‍ സ്ഥലങ്ങളിലും ഇന്ന് തെളിവെടുപ്പ് നടക്കും. ഇന്നലെ തെളിവെടുപ്പിന് എത്തിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ദിവസങ്ങളായതിനാല്‍ ഇന്നും നാളെയുമായി തെളിവെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം അഞ്ച് പേര്‍ കൂടി പിടിയിലായിരുന്നു. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീര്‍, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ സൂഫിയാനുമായി ബന്ധമുള്ളയാളാണ് അറസ്റ്റിലായ റിയാസ്. മറ്റുള്ളവര്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ്. ഇവര്‍ സംഭവസമയത്ത് കരിപ്പൂരില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുള്ളവരാണ് സംഘമെന്ന് പൊലീസ് അറിയിച്ചു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Also Read: കൊടകര കേസ്; കേരള ചരിത്രത്തില്‍ ലാന്‍ഡ് മാര്‍ക്ക് കേസെന്ന് ടിജി മോഹന്‍ദാസ്

Next Story