Top

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയും ഷാഫിയും ഹാജരാകണമെന്ന് കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികയായ മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പ് പൂർത്തിയായി. കൊടിസുനിയുടെ വീട് പൂട്ടിക്കിടന്നതിനാല്‍ തെളിവെടുപ്പ് നടന്നില്ല. സുനിക്ക് വിയ്യൂർ ജയിലിലെത്തി സമന്‍സ് നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഷാഫിയുടെ വീട്ടില്‍ നിന്നും പൊലീസ് യൂണിഫോമിന്‍റെ സ്റ്റാറും ലാപ്ടോപും അന്വേഷണ സംഘം കണ്ടെത്തി. ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കും. കേസില്‍ കൊടി സുനിയും  ഷാഫിയും സഹായിച്ചിരുന്നു എന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. അർജുൻ […]

3 July 2021 7:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയും ഷാഫിയും ഹാജരാകണമെന്ന് കസ്റ്റംസ്
X

കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികയായ മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പ് പൂർത്തിയായി. കൊടിസുനിയുടെ വീട് പൂട്ടിക്കിടന്നതിനാല്‍ തെളിവെടുപ്പ് നടന്നില്ല. സുനിക്ക് വിയ്യൂർ ജയിലിലെത്തി സമന്‍സ് നല്‍കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ഷാഫിയുടെ വീട്ടില്‍ നിന്നും പൊലീസ് യൂണിഫോമിന്‍റെ സ്റ്റാറും ലാപ്ടോപും അന്വേഷണ സംഘം കണ്ടെത്തി. ഇരുവർക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കും.

കേസില്‍ കൊടി സുനിയും ഷാഫിയും സഹായിച്ചിരുന്നു എന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. അർജുൻ ആയങ്കിയുടെ വീട്ടിലെ തെളിവെടുപ്പിന് ശേഷമായിരുന്നു കസ്റ്റംസിന്റെ നിർണായക നീക്കം.

മുഹമ്മദ് ഷാഫിയുടെ ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെ പരിശോധന രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. സംഭവദിവസം കാർ ഒളിപ്പിച്ചതിന് ശേഷം ഒളിവിൽപോയ അർജുൻ ആയങ്കി ഷാഫിയെ കാണാനായി പോയതായും സൂചനയുണ്ട്. അർജുൻ ആയങ്കി മാഹി ഭാഗത്ത് ഒളിവിൽ കഴിഞ്ഞതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കള്ളക്കടത്ത് സ്വർണം പൊട്ടിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും ടിപി കേസിലെ പ്രതികളുടെ സഹായം ലഭിച്ചുവെന്നായിരുന്നു അർജുന്‍റെ മൊഴി. അർജുൻ ആയങ്കിയെ പുലർച്ചെ കൊച്ചിയിൽ നിന്നും കണ്ണൂരിലെത്തിച്ച കാർ ഒളിപ്പിച്ചിരുന്ന അഴിക്കോട്ടെ ഉരു നിർമ്മാണ ശാലയിലാണ് ആദ്യം എത്തിച്ചത്. ഫോൺ പുഴയിൽ നഷ്‌പ്പെട്ടെന്ന ആദ്യ മൊഴി പുഴയിലേക്ക് എറിഞ്ഞെന്ന് തിരുത്തി. എന്നാൽ അർജുന്റെ മൊഴി യുക്തിക്ക് നിരക്കാത്തതാണെന്ന് കസ്റ്റംസ് പറഞ്ഞു. തുടർന്ന് ആയങ്കിയെ അഴീക്കൽ കപ്പക്കടവിലെ വീട്ടിലെത്തിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്നും പെൻഡ്രൈവ്, മെമ്മറി കാർഡ്, എടിഎം കാർഡുകൾ തുടങ്ങിയ തെളിവുകൾ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് അർജുന്‍റെ ഭാര്യ അമലക്കും കസ്റ്റംസ് നോട്ടീസ് നൽകി.

ALSO READ: റാഫേല്‍ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ഫ്രാന്‍സ്; ജെ പി സി അന്വേഷണം വേണമെന്നും നിലപാട് ശരിയെന്ന് തെളിഞ്ഞതായും കോണ്‍ഗ്രസ്

ആയങ്കിയുടെ സംഘത്തിലെ 30 ഓളം ആളുകളെ കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. വീതം വെപ്പ് കേന്ദ്രങ്ങളെ കുറിച്ചും സ്വർണം ഒളിപ്പിച്ച സ്ഥലങ്ങളെ കുറിച്ചുമുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്.

ALSO READ: ‘കിറ്റെക്‌സില്‍ രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ല’;വ്യവസായത്തേയും രാഷ്ട്രീയത്തേയും രണ്ടായി കാണുന്ന സര്‍ക്കാരാണിതെന്ന് ഡിവൈഎഫ്‌ഐ

Next Story