കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ഒരു എസ്കോര്‍ട്ട് വാഹനം കൂടി പിടിയില്‍, ഉടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു
കാസര്‍ഗോഡ്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്ജുന് ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ ഒരു കാര്‍ കൂടി കാസര്‍ഗോഡ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. വികാസിനൊപ്പം പിലിക്കോട് സ്വദേശി ക്രിസ്റ്റഫര്‍, കരിവെള്ളൂര്‍ സ്വദേശി സരിന്, കണ്ണൂര്‍ മൗവഞ്ചേരി സ്വദേശി ആദര്‍ശ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു. നാലുപേരെയും ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഫോണ്‍ രേഖകള്‍ അടക്കം പരിശോധനയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യലിന് കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഉടമയായ വികാസില്നിന്ന് മറ്റൊരാള്‍ വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുകയായിരുന്നു […]
6 July 2021 8:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസര്‍ഗോഡ്: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്ജുന് ആയങ്കിയുടെ സംഘത്തിന് അകമ്പടിപോയ ഒരു കാര്‍ കൂടി കാസര്‍ഗോഡ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. വികാസിനൊപ്പം പിലിക്കോട് സ്വദേശി ക്രിസ്റ്റഫര്‍, കരിവെള്ളൂര്‍ സ്വദേശി സരിന്, കണ്ണൂര്‍ മൗവഞ്ചേരി സ്വദേശി ആദര്‍ശ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തു.
നാലുപേരെയും ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഫോണ്‍ രേഖകള്‍ അടക്കം പരിശോധനയ്ക്ക് ശേഷം വീണ്ടും ചോദ്യം ചെയ്യലിന് കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഉടമയായ വികാസില്നിന്ന് മറ്റൊരാള്‍ വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് സൂചന.
അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും സിസി ടിവി പരിശോധനയിലുമാണ് കസ്റ്റംസ് ഈ കാര്‍ കസ്റ്റഡിയിലെടുത്തത്. കൊണ്ടോട്ടി പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസാണ് കാര്‍ ആദ്യം കസ്റ്റഡിയിലെടുത്തത്.
അതേസമയം, കേസില്‍ കസ്റ്റംസിന് തിരിച്ചടിയായി മുഖ്യ പ്രതി അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസം കസ്റ്റഡിയില്‍ വേണം എന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു കസ്റ്റംസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു.
കസ്റ്റംസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന അര്‍ജുന്റെ പരാമര്‍ശമാണ് കസ്റ്റംസിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടിയായത്. കസ്റ്റഡിയില്‍ എടുത്ത രണ്ടാം ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് അര്ജുന് ആയങ്കി കോടതിയെ അറിയിച്ചത്. കസ്റ്റംസ് ഓഫീസ് കെട്ടിടത്തില്‍ അഞ്ചാം നിലയിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് മര്‍ദിച്ചതെന്നും അര്ജുന് ആരോപിച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ മറ്റുള്ളവവരുടെ മൊഴിയില്‍ അര്ജുന് ആയങ്കിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നിലപാട് എടുത്തിരുന്നു. ഭാര്യ അമല ഉള്‍പ്പെടെയുവര്‍ നല്കിയ മൊഴിയും അര്ജുന് എതിരാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. ഭാര്യയുടെ വീട്ടില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നാണ് അര്ജുന് നല്കിയ മൊഴി. എന്നാല്‍ ഇതിന് വിരുദ്ധമാണ് ഭാര്യ അമല നല്കിയ മൊഴി. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായവും നല്കിട്ടില്ലെന്നാണ് അമലയുടെ പ്രതികരണം എന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടിയിരുന്നു.
Also Read: മണ്ണ് നീക്കാന്‍ അനുമതി തേടിയെത്തിയാള്ക്ക് മർദ്ദനം; എസ് ഐക്കെതിരെ അന്വേഷണം