കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ആകാശ് തില്ലങ്കേരിയിലേക്ക്?; വീട്ടില്‍ കസ്റ്റംസ് പരിശോധന, വെള്ളിയാഴ്ച ഹാജരാവാന്‍ നിര്‍ദേശം
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് പരിശോധന. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന […]
13 July 2021 11:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി. കണ്ണൂര്‍ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിലാണ് പരിശോധന. നിലവില്‍ ആകാശ് സ്ഥലത്തില്ല എന്നാണ് എന്നാണ് വിവരം. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കൊച്ചി കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കഴിഞ്ഞദിവസം ചോദ്യം ചെയ്ത ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയില്‍ നിന്ന് സ്വര്‍ണ്ണക്കടത്തില്‍ ആകാശ് തില്ലങ്കേരിയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടികളെന്നാണ് സൂചന.
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസില്‍ പിടിയിലായ അര്ജുന് ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ വിവരം ലഭിച്ചിരുന്നു. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.