കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്ജ്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്ജ്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് അര്ജ്ജുന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. ഉടന്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും. അര്ജുന് ആയങ്കി ഉള്‍പ്പെടുന്ന സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ […]
27 Jun 2021 11:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്ജ്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. 11 മണിക്ക് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. സ്വകാര്യ വാഹനത്തിലാണ് അര്ജ്ജുന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ എത്തിയത്. ഉടന്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കും.
അര്ജുന് ആയങ്കി ഉള്‍പ്പെടുന്ന സംഘം 22 തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൂടുതലും കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണ്ണമാണ് തട്ടിയെടുത്തിട്ടുള്ളത്. ആറരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്റെ സംഘം തട്ടിയെടുത്തിട്ടുണ്ടെന്ന വിവരമാണ് കസ്റ്റംസിന്റെ കൈവശമുള്ളത്.
ഉപാധികളില്ലാതെ സംസ്ഥാനത്ത് എല്ലാവര്ക്കും വാക്സിന്; ഉത്തരവിറക്കി സര്‍ക്കാര്‍
അതേസമയം കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സ്റ്റഡിയില്‍ വാങ്ങിയ പ്രതികളിലെ ഒരാള്‍ക്കും റിമാന്റിലുള്ള രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രതികളെ കൂടി പരിശോധനയ്ക്ക് വിധേയരാക്കി. ല്ലപ്പുഴ കടക്കാശ്ശേരി വളപ്പില്‍ ഷാനിദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസല്‍ , വല്ലപ്പുഴ പുത്തന്‍ പീടിയേക്കല്‍ ഹസ്സന് , മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം , മുളയങ്കാവ് തൃത്താല നടയ്ക്കല്‍ മുബഷിര്‍ എന്നിവരെ ആയിരുന്നു പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയത്. ഷാനിദിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റുള്ളവര്‍ക്കും പരിശോധന നടത്തി. ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച ആണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.സലീം, ഹസ്സന്, മുബഷീര്‍ എന്നിവരെ കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഹസ്സനെ വല്ലപ്പുഴയിലും തെളിവെടുപ്പിന്റ ഭാഗമായി കൊണ്ടുപോയി.
ബിയറും വൈനും മാത്രം; സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും
25000 രൂപക്കാണ് ചെര്‍പ്പുളശ്ശേരി സംഘം കൊടുവള്ളിക്കാരുടെ ക്വട്ടേഷന്‍ എടുത്തത്. കള്ളക്കടത്ത് സംഘം സ്വര്‍ണം മറ്റാരും തട്ടിയെടുക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു ഇത്. ഗുണ്ടാ സംഘം എന്ന രീതിയില്‍ ആണ് ഇവര്‍ കള്ളക്കടത്തില്‍ ഇടപെട്ടിരിക്കുന്നത്. കൊടുവള്ളിയിലേക്ക് കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വര്‍ണം പലവട്ടമായി മറ്റുള്ളവര്‍ പൊട്ടിച്ചു കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ സംരക്ഷണത്തിനായി ചെര്‍പ്പുളശ്ശേരി സംഘത്തെ വിളിച്ചത്. കൊടുവള്ളി സംഘത്തിലെ രണ്ട് പേര് അടക്കം 10 പേരാണ് കേസില്‍ ഇതുവരെ അറസ്റ്റില്‍ ആയിട്ടുള്ളത്.