Top

കരീനയ്ക്കും സെയ്ഫിനും വീണ്ടും ആണ്‍കുഞ്ഞ്; തൈമുറിന് കുഞ്ഞനുജന്‍

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് ജനിച്ചു. ഇരുവര്‍ക്കും സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. കരീനയുടെ സഹോദരിയായ റിദ്ധിമ കപൂറാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് വിവരം പുറത്തുവിട്ടത്. നാല് വയസ് പ്രായമുള്ള തൈമുര്‍ അലി ഖാന്റെ മാതാപിതാക്കളായ ഇരുവരും 2020 ആഗസിറ്റിലാണ് രണ്ടാമത്തെ കുഞ്ഞിന്റെ വിവരം ആരാധകരെ അറിയിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരാന്‍ പോകുന്ന സന്തോഷത്തിലാണ് ഞങ്ങള്‍. എല്ലാവരുടെയും ആശംസകള്‍ക്കും, ആശിര്‍വാദങ്ങള്‍ക്കും നന്ദി എന്നാണ് ഇരുവരും സമൂഹമാധ്യമത്തില്‍ കുറിച്ചത്. 2012ലാണ് […]

21 Feb 2021 1:46 AM GMT
ഫിൽമി റിപ്പോർട്ടർ

കരീനയ്ക്കും സെയ്ഫിനും വീണ്ടും ആണ്‍കുഞ്ഞ്; തൈമുറിന് കുഞ്ഞനുജന്‍
X

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും, സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് ജനിച്ചു. ഇരുവര്‍ക്കും സമൂഹമാധ്യമത്തില്‍ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. കരീനയുടെ സഹോദരിയായ റിദ്ധിമ കപൂറാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് വിവരം പുറത്തുവിട്ടത്.

നാല് വയസ് പ്രായമുള്ള തൈമുര്‍ അലി ഖാന്റെ മാതാപിതാക്കളായ ഇരുവരും 2020 ആഗസിറ്റിലാണ് രണ്ടാമത്തെ കുഞ്ഞിന്റെ വിവരം ആരാധകരെ അറിയിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി വരാന്‍ പോകുന്ന സന്തോഷത്തിലാണ് ഞങ്ങള്‍. എല്ലാവരുടെയും ആശംസകള്‍ക്കും, ആശിര്‍വാദങ്ങള്‍ക്കും നന്ദി എന്നാണ് ഇരുവരും സമൂഹമാധ്യമത്തില്‍ കുറിച്ചത്. 2012ലാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വിവാഹം കഴിയുന്നത്. 2016ലാണ് ആദ്യത്തെ കുഞ്ഞായ തൈമുര്‍ ജനിക്കുന്നത്.

സെയ്ഫ് അലി ഖാന്‍ രണ്ട് കുട്ടികള്‍ കൂടിയുണ്ട്. തന്റെ ആദ്യ ഭാര്യയായ അമൃത റാവുവിലുള്ള കുട്ടികള്‍. സാറാ അലി ഖാന്‍, ഇബ്രാഹിം എന്നിവരാണ് മൂത്ത മക്കള്‍. സാറ നിലവില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന താരമാണ്.

40 വയസ്സുള്ള കരീന തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവെച്ചിരുന്നു.

ലാല്‍ സിങ് ചദ്ദാ എന്ന അമീര്‍ ഖാന്‍ നായകനാവുന്ന ചിത്രത്തിലാണ് കരീന അവസാനമായി അഭിനയിച്ചത്. ഗര്‍ഭിണിയായി ഇരിക്കുമ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവുന്നത്. കരീനയുടെ റേഡിയോ പരിപാടിയായ ‘വാട്ട് വിമണ്‍ വാണ്ട്’ എന്ന പരിപാടിയും കരീന ചിത്രീകരിച്ചിരുന്നു. ഇര്‍ഫാന്‍ ഖാന്റെ ‘അംഗ്രേസി മീഡിയം’, ‘ഗുഡ് ന്യൂസ്’ എന്നീ ചിത്രങ്ങളാണ് അവസാനമായി പുറത്തിറങ്ങിയ കരീനയുടെ ചിത്രങ്ങള്‍.

Next Story