തന്നോട് മത്സരിക്കാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് കാരാട്ട് റസാഖ്; ‘കൊടുവള്ളിയില്‍ പ്രചരണം ഉടന്‍ ആരംഭിക്കും’
കോഴിക്കോട്: തന്നോട് മത്സരിക്കാനൊരുങ്ങുവാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കൊടുവള്ളിയില്‍ ഉടന്‍ പ്രചരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടാണ് കാരാട്ട് റസാഖിന്റെ പ്രതികരണം. കാരാട്ട് റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലീഗിന്റെ എംഎ റസാഖ് നല്കിയ തെരഞ്ഞെടുപ്പ് കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. കാരാട്ട് റസാഖ് തനിക്കെതിരെ വ്യക്തിഹത്യയെന്നാരോപിച്ച് നല്കിയ പരാതിയില്‍ ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. കൊടുവള്ളിയില്‍ കാരാട്ട് റസാഖ് ഇനി മത്സരിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം ഇവിടെ മത്സരിക്കുമെന്നായിരുന്നു […]

കോഴിക്കോട്: തന്നോട് മത്സരിക്കാനൊരുങ്ങുവാന്‍ സിപിഐഎം ആവശ്യപ്പെട്ടെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. കൊടുവള്ളിയില്‍ ഉടന്‍ പ്രചരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിനോടാണ് കാരാട്ട് റസാഖിന്റെ പ്രതികരണം.
കാരാട്ട് റസാഖിനെതിരെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ലീഗിന്റെ എംഎ റസാഖ് നല്കിയ തെരഞ്ഞെടുപ്പ് കേസ് ഇപ്പോള്‍ സുപ്രീം കോടതിയിലാണ്. കാരാട്ട് റസാഖ് തനിക്കെതിരെ വ്യക്തിഹത്യയെന്നാരോപിച്ച് നല്കിയ പരാതിയില്‍ ഹൈക്കോടതി കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
കൊടുവള്ളിയില്‍ കാരാട്ട് റസാഖ് ഇനി മത്സരിച്ചേക്കില്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുന്നമംഗലം എംഎല്‍എ പിടിഎ റഹീം ഇവിടെ മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.
പിടിഎ റഹീം മത്സരിക്കാനെത്തുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം കാരാട്ട് റസാഖ് പ്രഖ്യാപിച്ചിരിക്കുന്നത്. കാരാട്ട് റസാഖിന് തന്നെ സീറ്റ് നല്‍കുമോ എന്നത് വരും ദിവസങ്ങളില്‍ അറിയാനാവും.