Top

‘അമിത് ഷാ പറഞ്ഞ ദുരൂഹമരണം എന്റെ സഹോദരന്റേതെങ്കില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കട്ടേ’; ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് കാരാട്ട് റസാഖ് എംഎല്‍എ

സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്. മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അമിത് നിര്‍ദേശം നല്‍കട്ടെ. സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വര്‍ഷം മുന്‍പാണ് സഹോദരന്‍ മരിച്ചത്. ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ്. അമിത് ഷായുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസുമായി […]

8 March 2021 4:31 AM GMT

‘അമിത് ഷാ പറഞ്ഞ ദുരൂഹമരണം എന്റെ സഹോദരന്റേതെങ്കില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കട്ടേ’; ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് കാരാട്ട് റസാഖ് എംഎല്‍എ
X

സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്.

മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അമിത് നിര്‍ദേശം നല്‍കട്ടെ. സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വര്‍ഷം മുന്‍പാണ് സഹോദരന്‍ മരിച്ചത്. ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ്. അമിത് ഷായുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

ഇന്നലെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നും അമിത് ഷായുടെ ചോദിച്ചത്. എന്നാല്‍ അമിത് പറഞ്ഞ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. സംശയാസ്പദമായ മരണം സംഭവിച്ചെന്ന് പറഞ്ഞത് അമിത് ഷായാണ്. അതുകൊണ്ട് അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Next Story