Top

പൂജ്യം വോട്ട് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ചെങ്കൊടി വിശീ മിനി കൂപ്പറിലെ കാരാട്ട് ഫൈസലിന്റെ വിജയം ആഘോഷിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം വാര്‍ഡില്‍ വിജയിച്ച കാരാട്ട് ഫൈസല്‍ വിജയഹാള്ദം നടത്തിയത് മിന കൂപ്പര്‍ കാറിലേറി. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ചെങ്കൊടി വീശി പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകള്‍ ലഭിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്. സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് […]

16 Dec 2020 5:57 AM GMT

പൂജ്യം വോട്ട് നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ചെങ്കൊടി വിശീ മിനി കൂപ്പറിലെ കാരാട്ട് ഫൈസലിന്റെ വിജയം ആഘോഷിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍
X

കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം വാര്‍ഡില്‍ വിജയിച്ച കാരാട്ട് ഫൈസല്‍ വിജയഹാള്ദം നടത്തിയത് മിന കൂപ്പര്‍ കാറിലേറി. വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ചെങ്കൊടി വീശി പങ്കെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല. ഫൈസലിന്റെ അപരന് ഏഴ് വോട്ടുകള്‍ ലഭിച്ചു. 568 വോട്ടുകളാണ് കാരാട്ട് ഫൈസല്‍ നേടിയത്.

സ്വര്‍ണകടത്ത് കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് ഫൈസലിന് സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യ പ്രഖ്യാപനം നടന്നിരുന്നെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതോടൊണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്.

Next Story