Top

കാരാട്ട് ഫൈസലിന് ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി; അത്ര തന്നെ ബാധ്യതയും

കൊടുവള്ളി: സിപിഐഎം എതിര്‍ത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാരാട്ട് ഫൈസലിനുള്ളത് ഒന്നേ കാല്‍ കോടി രൂപയുടെ ആസ്തി. വ്യാഴാഴ്ച സമര്‍പ്പിച്ച സത്യപ്രസ്താവനയിലാണ് ഈ വിവരം. 3300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കോടി രൂപ വിലമതിക്കുന്ന വീടുള്ളതായും 27,71,000 രൂപയുടെ സ്വത്തുക്കള്‍ ബിസിനസിലും വാടകയിനത്തിലുമായി സമ്പാദിച്ചായും വരണാധികാരിക്ക് മുമ്പില്‍ സമര്‍പ്പിച്ച സത്യപ്രസ്താവനയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ 74,35,850 രൂപ ലോണ്‍ ഇനത്തില്‍ നല്‍കാനുണ്ട്. അതേ ബാങ്കില്‍ 9,46,310 രൂപയുടെ ഗോള്‍ഡ് ലോണും […]

20 Nov 2020 8:10 AM GMT

കാരാട്ട് ഫൈസലിന് ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി; അത്ര തന്നെ ബാധ്യതയും
X

കൊടുവള്ളി: സിപിഐഎം എതിര്‍ത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാരാട്ട് ഫൈസലിനുള്ളത് ഒന്നേ കാല്‍ കോടി രൂപയുടെ ആസ്തി. വ്യാഴാഴ്ച സമര്‍പ്പിച്ച സത്യപ്രസ്താവനയിലാണ് ഈ വിവരം.

3300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കോടി രൂപ വിലമതിക്കുന്ന വീടുള്ളതായും 27,71,000 രൂപയുടെ സ്വത്തുക്കള്‍ ബിസിനസിലും വാടകയിനത്തിലുമായി സമ്പാദിച്ചായും വരണാധികാരിക്ക് മുമ്പില്‍ സമര്‍പ്പിച്ച സത്യപ്രസ്താവനയില്‍ പറയുന്നു.

സിന്‍ഡിക്കേറ്റ് ബാങ്കില്‍ 74,35,850 രൂപ ലോണ്‍ ഇനത്തില്‍ നല്‍കാനുണ്ട്. അതേ ബാങ്കില്‍ 9,46,310 രൂപയുടെ ഗോള്‍ഡ് ലോണും ഉണ്ട്. കൊടുവള്ളി ഹൗസിങ് സൊസൈറ്റിയില്‍ 8,35,916 രൂപയും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 35 ലക്ഷം രൂപ ഹൗസിങ് ലോണുമുണ്ടെന്നും സത്യപ്രസ്താവനയില്‍ പറയുന്നു.

കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നാണ് ഫൈസല്‍ മത്സരിക്കുക.
ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗിലെ കെകെഎ ഖാദറാണ് ചുണ്ടപ്പുറം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി.

Next Story