Top

കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം

ഇന്ന് രാവിലെയാണ് ഫൈസലിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

2 Oct 2020 4:11 AM GMT

കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം
X

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയാണ് ഫൈസലിനെ വിട്ടയച്ചത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം ഫൈസലിന്റെ മൊഴി കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇന്ന് രാവിലെയാണ് ഫൈസലിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊടുവള്ളി ഇടത് കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച്ചയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് സംഘം ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. സ്വപ്‌ന സുരേഷിന്റെ ഇടനിലക്കാരായ കെടി റമീസ്, സമജു എന്നിവരുടെ ശൃംഖലയുമായുള്ള ഫൈസലിന്റെ ബന്ധമാണ് കസ്റ്റംസ് അന്വേഷണവിധേയമാക്കുന്നതെന്നാണ് സൂചന.

Next Story