Top

പിന്മാറാതെ കാരാട്ട് ഫൈസൽ; സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പത്രിക സമർപ്പിച്ചു

കാരാട്ട് ഫൈസലിന് പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനെയാണ് ഇടതുമുന്നണി സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. ഫൈസലിന് എല്‍ഡിഎഫ് വീണ്ടും സീറ്റ് നല്‍കിയത് ഏറെ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

19 Nov 2020 4:11 AM GMT

പിന്മാറാതെ കാരാട്ട് ഫൈസൽ; സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ പത്രിക സമർപ്പിച്ചു
X

കോഴിക്കോട്: കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്നാണ് ഫൈസൽ മത്സരിക്കുക. സിപിഐഎം സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മറ്റിയാണ് ഫൈസലിനോട് മത്സര രംഗത്ത് നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടത്.

കാരാട്ട് ഫൈസലിന് പകരം ഐഎന്‍എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനെയാണ് ഇടതുമുന്നണി സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം ലീഗിലെ കെകെഎ ഖാദറാണ് ചുണ്ടപ്പുറം ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കാരാട്ട് ഫൈസല്‍ പിന്മാറില്ലെന്ന് സൂചനയുണ്ടായിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ തുടര്‍ച്ചോദ്യം ചെയ്യലുകള്‍ക്കായി വിളിപ്പിച്ചാല്‍ അത് സംസ്ഥാന വ്യാപകമായി ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന നിരീക്ഷണത്തിലാണ് മാറി നില്‍ക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിന് എല്‍ഡിഎഫ് വീണ്ടും സീറ്റ് നല്‍കിയത് ഏറെ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Next Story