Top

‘ബാവലി ചെക്‌പോസ്റ്റില്‍ ചോദിച്ചാലും ടിക്കറ്റ് തരില്ല, വനത്തില്‍ വണ്ടി നിര്‍ത്തിച്ച് ടിക്കറ്റില്ലാത്തതിന് ഫൈനടിപ്പിക്കും’; തട്ടിപ്പിനേക്കുറിച്ച് യാത്രികന്റെ കുറിപ്പ്

കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ബാംഗ്ലൂര്‍-മാനന്തവാടി ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവരില്‍ നിന്ന് പണം തട്ടുകയാണെന്ന് യാത്രികന്‍. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരും വനത്തില്‍ പട്രോളിങ് നടത്തുന്ന ഉദ്യോഗസ്ഥരും ടിക്കറ്റിന്റെ പേരില്‍ ഒത്തുകളിച്ച് യാത്രക്കാരില്‍ നിന്ന് അന്യായമായി പണം ഈടാക്കുന്നു എന്നാണ് ആരോപണം. ബാവലിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് യാത്രികന്‍ പങ്കുവെയ്ക്കുന്നത്. ബാവലി ചെക്‌പോസ്റ്റില്‍ നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. കാടിനകത്ത് കയറി അരകിലോമീറ്റര്‍ ചെന്നപ്പോള്‍ ഫോറസ്റ്റ് ഓഫീസര്‍ വണ്ടി നിര്‍ത്തിച്ച് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ഇല്ലെന്ന പേരില്‍ […]

21 Feb 2021 4:40 AM GMT

‘ബാവലി ചെക്‌പോസ്റ്റില്‍ ചോദിച്ചാലും ടിക്കറ്റ് തരില്ല, വനത്തില്‍ വണ്ടി നിര്‍ത്തിച്ച് ടിക്കറ്റില്ലാത്തതിന് ഫൈനടിപ്പിക്കും’; തട്ടിപ്പിനേക്കുറിച്ച് യാത്രികന്റെ കുറിപ്പ്
X

കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ബാംഗ്ലൂര്‍-മാനന്തവാടി ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവരില്‍ നിന്ന് പണം തട്ടുകയാണെന്ന് യാത്രികന്‍. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരും വനത്തില്‍ പട്രോളിങ് നടത്തുന്ന ഉദ്യോഗസ്ഥരും ടിക്കറ്റിന്റെ പേരില്‍ ഒത്തുകളിച്ച് യാത്രക്കാരില്‍ നിന്ന് അന്യായമായി പണം ഈടാക്കുന്നു എന്നാണ് ആരോപണം. ബാവലിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ അനുഭവമാണ് യാത്രികന്‍ പങ്കുവെയ്ക്കുന്നത്. ബാവലി ചെക്‌പോസ്റ്റില്‍ നിന്ന് ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. കാടിനകത്ത് കയറി അരകിലോമീറ്റര്‍ ചെന്നപ്പോള്‍ ഫോറസ്റ്റ് ഓഫീസര്‍ വണ്ടി നിര്‍ത്തിച്ച് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ഇല്ലെന്ന പേരില്‍ ഫോറസ്റ്റുകാര്‍ താനുള്‍പ്പെടെ അഞ്ച് കാര്‍ യാത്രികരില്‍ നിന്ന് ബലമായി ഫൈന്‍ ഈടാക്കാന്‍ ശ്രമിച്ചെന്നും മേലുദ്യോഗസ്ഥനോട് സംസാരിച്ചതിനേത്തുടര്‍ന്നാണ് ഫൈന്‍ അടയ്ക്കാതെ യാത്ര തുടരാനായതെന്നും കുറിപ്പില്‍ പറയുന്നു.

യാത്രികന്റെ കുറിപ്പ്

ഇന്നലെ ബാവലിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ഞാന്‍ വന്നപ്പോള്‍ ഉണ്ടായ സംഭവമാണ് ഇവിടെ വിവരിക്കുന്നത്.

ബാംഗ്ലൂര്‍ – മാനന്തവാടി ദേശീയ പാത കബനി വനത്തിലൂടെ ആണ് കടന്നു പോകുന്നത്. ഇതിലൂടെ യാത്ര ചെയ്യുന്ന ആളുകളുടെ ഡീറ്റെയില്‍സ് എടുക്കാനും നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ വനത്തില്‍ സമയം ചിലവഴിക്കുന്നുണ്ടോ എന്നറിയാനും കര്‍ണാടകം സര്‍ക്കാര്‍ 2016 മുതല്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബാവലി ചെക്ക്‌പോസ്റ്റിലും അതുപോലെ ഉദ്ര്‍ ചെക്ക്‌പോസ്റ്റിലും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ര്‍ ചെക്പോസ്റ്റില്‍ അത് കര്‍ശനമായി ഏര്‍പ്പെടുത്തിയെങ്കിക്കും ബാവലി ചെക്പോസ്റ്റില്‍ അവിടെ ഉള്ള സ്റ്റാഫിന്റെ സൗകര്യത്തിനനുസരിച്ചേ ടിക്കറ്റ് നല്‍കാറുള്ളൂ.

ഞാന്‍ സ്ഥിരമായി ഈ വഴി യാത്ര ചൈയ്യുന്നതുകൊണ്ടും ഈ നിയമം അറിയുന്നതുകൊണ്ടും ഇന്നലെ ബാവലി ചെക്പോസ്റ്റില്‍ ടിക്കറ്റിനായി ചെന്നപ്പോള്‍ ടിക്കറ്റ് തരാതെ എന്നെ കോവിഡ് രജിസ്റ്റര്‍ ചെയ്യുന്ന ഡെസ്‌കിലേക്കു അയച്ചു. അവിടെ ഡീറ്റയില്‍സ് എടുത്തശേഷം എന്നെ യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു. യാത്ര തുടരവേ എക്‌സിറ് ഗേറ്റിന്റെ 500 മീറ്റര്‍ മുന്നേ വെച്ച് ഒരു ഫോറസ്റ്റ് ഓഫീസര്‍ എന്റെ കാറ് തടയുകയും ടിക്കറ്റിനായി ആവശ്യപ്പെടുകയും ചെയ്തു. ടിക്കറ്റ് എന്‍ട്രി പോയിന്റില്‍ നിന്നു തന്നില്ല എന്ന് പറഞ്ഞെങ്കിക്കും കാര് സൈഡ് ആക്കി നിര്‍ത്തി ഫൈന്‍ കെട്ടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപോലെ നിര്‍ത്തിപ്പിച്ച നാല് കാറുകളും അവിടെ ഉണ്ടായിരുന്നു.

വനനിയമപ്രകാരം കാട്ടില്‍ വാഹനം നിര്‍ത്താനോ യാത്രക്കാര്‍ പുറത്തിറങ്ങാനോ പാടില്ലാത്തതാണ്. ഇതിനു വിപരീതമായി എന്റെ വാഹനം നിര്‍ത്തിക്കുകയും ഫൈന്‍ കെട്ടാനായി അവരുടെ ജീപ്പിനടുത്തേക്കു ചെല്ലുവാനും ആവശ്യപ്പെട്ടു.

കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും അവര്‍ ഫൈന് കെട്ടിയെ പറ്റൂ എന്ന് നിര്‍ബന്ധിക്കുകയും നമ്മളോട് (മറ്റ് കാറുകള്‍ ഉള്‍പ്പെടെ) എക്‌സിറ്റ് ഗേറ്റിലുള്ള ഓഫീസിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്യ്തു. അത് പ്രകാരം എക്‌സിറ്റ് ഗേറ്റില്‍ പോവുകയും അവിടെ വെച്ച് ഓഫീസറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫൈന്‍ കൊടുക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.

ഇവിടെ അധികാരികള്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കാനും കൈക്കൂലി കൊടുക്കാനും മനഃപൂര്‍വം സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്തത്.ആദ്യമായി യാത്ര ചൈയ്യുന്ന പലര്‍ക്കും എന്‍ട്രി ഗേറ്റില്‍ നിന്ന് ടിക്കറ്റ് എടുക്കണം എന്ന കാര്യം അറിയില്ല. അത് കൊടുക്കേണ്ടവര്‍ മനപ്പൂര്‍വം കണ്ണടക്കുകയും കൈക്കൂലി കിട്ടാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്. എക്‌സിറ് ഗേറ്റില്‍ ഇപ്പോള്‍ തന്നെ ടിക്കറ്റ് ചെക്ക് ചൈയ്യാനുള്ള സംവിധാനം ഉള്ളപ്പോള്‍ തന്നെ ഗേറ്റിന്റെ 500 മീറ്റര്‍ അകലെ വെച്ച് ടിക്കറ്റ് ചെക്ക് ചൈയ്യുന്നതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല. ഇതുപോലെ തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ യാത്രക്കാരെ ഉദ്‌ബോധിപ്പിക്കുന്നു നല്ലതായിരിക്കും .

Next Story