‘കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു’; 100 കോടിക്ക് വാക്സിന് വാങ്ങാന്‍ കര്‍ണാടക കോണ്‍ഗ്രസ്; അനുമതി തേടി
കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരവെ 100 കോടിക്ക് വാക്സിന് വാങ്ങി കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കാമെന്ന് കോണ്‍ഗ്രസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന് നല്കുന്നതില് പരാജയപ്പെട്ടെന്നും അതിനാലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാക്സിന് വാങ്ങാന്‍ ഒരുങ്ങുന്നതെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്ണാകകയിലെ ബിജെപി സര്‍ക്കാരും ഇതിന് അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘ ജനങ്ങള്‍ക്ക് വാക്സിന് കുത്തിവെപ്പ് നടത്തുന്നതില്‍ കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനാല്‍ ഞങ്ങള്‍ക്കത് ചെയ്യണം. […]

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരവെ 100 കോടിക്ക് വാക്സിന് വാങ്ങി കര്‍ണാടകയിലെ ജനങ്ങള്‍ക്ക് വാക്സിനേഷന് ഉറപ്പാക്കാമെന്ന് കോണ്‍ഗ്രസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന് നല്കുന്നതില് പരാജയപ്പെട്ടെന്നും അതിനാലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വാക്സിന് വാങ്ങാന്‍ ഒരുങ്ങുന്നതെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്ണാകകയിലെ ബിജെപി സര്‍ക്കാരും ഇതിന് അനുമതി നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ ജനങ്ങള്‍ക്ക് വാക്സിന് കുത്തിവെപ്പ് നടത്തുന്നതില്‍ കേന്ദ്രത്തിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനാല്‍ ഞങ്ങള്‍ക്കത് ചെയ്യണം. ഞങ്ങള്‍ക്ക് രണ്ട് ചെറിയ അനുമതികളാണാവശ്യം. ഒന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും രണ്ടാമത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ആത്മനിര്‍ഭര്‍ ഭാരതെന്ന ഊര്‍ജത്തോടെ വാക്സിന് നേരിട്ട് വാങ്ങാനും നല്‍കാനും കോണ്‍ഗ്രസിനെ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ഡികെ ശിവകുമാര്‍ പറഞ്ഞു.
10 കോടി പാര്‍ട്ടി ഫണ്ടില്‍ നിന്നും ബാക്കി 90 കോടി എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍ നിന്നും ലഭ്യമാക്കാനാണ് ശിവകുമാര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന് നേരിട്ട് വാക്സിന് വാങ്ങാന്‍ പറ്റുമോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആശുപത്രികള്‍ക്കുമാണ് വാക്സിന് നേരിട്ട് വാങ്ങാനാവുക.
- TAGS:
- DK Shivakumar
- Karnataka