
കേന്ദത്തിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കര്‍ഷകര്‍ക്ക് യോജിക്കാന്‍ സാധിക്കാത്ത കേന്ദ്രത്തിന്റെ കാര്‍ഷിക നയം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷി വകുപ്പ് മന്തി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. അതിന്റെ പേരില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായാലും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷക നിയമം പിന് വളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭം പന്ത്രണ്ടാം ദിവസത്തേക്ക് കടന്നു. പ്രതിഷേധ സൂചകമായി കര്‍ഷകര്‍ ചൊവ്വാഴ്ച്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് കൈ്യദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇതിനോടകം തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
അതേസമയം കര്‍ഷകരുമായുള്ള ആറാം ഘട്ട ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് കേന്ദ്രം. ബുധനാഴ് ച്ച നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.