ശാഖയെ കൊന്നത് ഭര്‍ത്താവ്; കുറ്റം സമ്മതിച്ച് അരുണ്‍
തിരുവനന്തപുരം: കാരക്കോണത്ത് വീട്ടമ്മയായ ശാഖകുമാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശിയായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ കുറ്റസമ്മതം നടത്തി. 51 കാരിയായ ശാഖാകുമാരിയെ 28 വയസുകാരനായ അരുണ്‍ രണ്ടു മാസം മുന്‍പാണ് വിവാഹം കഴിച്ചത്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ ആദ്യം പറഞ്ഞിരുന്നത്. ഭാര്യ ഷോക്കേറ്റ് വീണുയെന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം അയല്‍വാസികളാണ് […]

തിരുവനന്തപുരം: കാരക്കോണത്ത് വീട്ടമ്മയായ ശാഖകുമാരി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശിയായ അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ കുറ്റസമ്മതം നടത്തി. 51 കാരിയായ ശാഖാകുമാരിയെ 28 വയസുകാരനായ അരുണ്‍ രണ്ടു മാസം മുന്‍പാണ് വിവാഹം കഴിച്ചത്.
ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ ആദ്യം പറഞ്ഞിരുന്നത്. ഭാര്യ ഷോക്കേറ്റ് വീണുയെന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ശേഷം അയല്‍വാസികളാണ് ശാഖയെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് ശാഖ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മാത്രമല്ല, ശാഖയുടെ മൂക്കില്‍ മുറിവും ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചതോടെ ആശുപത്രിയില്‍നിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ശാഖാകുമാരിയുടെ ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനാണ് അരുണ്‍ അവരെ വിവാഹം കഴിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു.
- TAGS:
- Murder