Top

പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി കാപ്പന്‍; കമ്മീഷന് മുന്നില്‍ രണ്ട് പേരുകള്‍

എന്‍സികെ എന്ന തന്റെ പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപി കേരള എന്ന പേര് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ പേര് തേടുന്നത്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള അല്ലെങ്കില്‍ ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ രണ്ട് പേരുകള്‍ പുതിയതായി സമര്‍പ്പിച്ചതായി കാപ്പന്‍ അറിയിച്ചു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായല്ലായെന്നും കാപ്പന്‍ വിയോജിപ്പ് അറിയിച്ചു. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു. […]

18 Jun 2021 2:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി കാപ്പന്‍; കമ്മീഷന് മുന്നില്‍ രണ്ട് പേരുകള്‍
X

എന്‍സികെ എന്ന തന്റെ പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി മാണി സി കാപ്പന്‍ എംഎല്‍എ. എന്‍സിപി കേരള എന്ന പേര് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ പേര് തേടുന്നത്. ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കേരള അല്ലെങ്കില്‍ ഡമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എന്നീ രണ്ട് പേരുകള്‍ പുതിയതായി സമര്‍പ്പിച്ചതായി കാപ്പന്‍ അറിയിച്ചു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായല്ലായെന്നും കാപ്പന്‍ വിയോജിപ്പ് അറിയിച്ചു. ഇതിലെ അസംതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു.

രാഹുലുമായുള്ള കൂടിക്കാഴ്ച: എഐസിസി ജനറല്‍ സെക്രട്ടറിയാകാന്‍ ചെന്നിത്തല മുന്നോട്ടുവച്ചത് ഈ ഉപാധികള്‍

‘ഇക്കാര്യത്തിലെ തന്റെ അതൃപ്തി യുഡിഎഫില്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞതാണ്. അദ്ദേഹത്തെ മാറ്റിയ രീതിയോടാണ് വിയോജിപ്പ് . വി.ഡി.സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണെന്നതില്‍ തര്‍ക്കമില്ല.
എന്നാല്‍ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചതു പോലെ പൊതു സമ്മത ധാരണയോടെ വി.ഡി.സതീശനെ നിശ്ചയിക്കുന്നതില്‍ പാളിച്ച വന്നു.’ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

‘രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ശരിയായില്ല’; വിയോജിച്ച് കാപ്പന്‍

ഇതിന് പുറമേ യുഡിഎഫ് നേതാക്കളില്‍ നിന്നും നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലിനെ കുറിച്ചും അദ്ദേഹം പരാതി ഉയര്‍ത്തി. മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നായിരുന്നു കാപ്പന്റെ പരാതി.

Next Story