Top

‘ജനങ്ങളുടെ ബുദ്ധിയെ അപമാനിക്കരുത്, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം’; കേരളത്തില്‍ രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കപില്‍ സിബല്‍

കേരള സന്ദര്‍ശനത്തിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ രാഹുല്‍ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വോട്ടര്‍മാരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും ആര്‍ക്ക്, എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കിയതോടെയാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്. ഇതിനകം പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ ഒരാളാണ് സിബല്‍. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കാന്‍ കഴിയുമായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് ബിജെപി പ്രചരിക്കുന്നുവെന്നത് പരിഹാസ്യമാണെന്ന് […]

24 Feb 2021 8:22 PM GMT

‘ജനങ്ങളുടെ ബുദ്ധിയെ അപമാനിക്കരുത്, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം’; കേരളത്തില്‍ രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കപില്‍ സിബല്‍
X

കേരള സന്ദര്‍ശനത്തിനിടെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തിയ രാഹുല്‍ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. വോട്ടര്‍മാരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും ആര്‍ക്ക്, എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാമെന്നും കപില്‍ സിബല്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപി ആയുധമാക്കിയതോടെയാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്.

ഇതിനകം പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമത ശബ്ദം ഉയര്‍ത്തിയ നേതാക്കളില്‍ ഒരാളാണ് സിബല്‍. രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പരാമര്‍ശം കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കാന്‍ കഴിയുമായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് ബിജെപി പ്രചരിക്കുന്നുവെന്നത് പരിഹാസ്യമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. അദ്ദേഹം ഒരു കാര്യം പറഞ്ഞു. അത് ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹത്തിന് വിശദീകരിക്കാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ വോട്ടര്‍മാരെ ബഹുമാനിക്കണം. അവരുടെ ജ്ഞാനത്തെ അപമാനിക്കരുത്. ആര്‍ക്ക് എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം.’കപില്‍ സിബല്‍

കോണ്‍ഗ്രസ് രാജ്യം ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പറയുന്നത് പരിഹാസ്യമാണ്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം ജനങ്ങളെ ഭിന്നിപ്പിച്ച സര്‍ക്കാരാണിതെന്നും കപില്‍ സിബല്‍ കൂട്ടിചേര്‍ത്തു.

ചൊവ്വാഴ്ച്ച രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ പ്രസംഗമാണ് ബിജെപി പ്രചരണായുധമാക്കുന്നത്. വടക്കേ ഇന്ത്യയിലേയും തെക്കെ ഇന്ത്യയിലേയും രാഷ്ട്രീയത്തെ താരതമ്യം ചെയ്തുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമാക്കുന്നത്. ‘ ആദ്യ 15 വര്‍ഷം ഞാന്‍ വടക്ക് ഇന്ത്യയില്‍ എംപിയായിരുന്നു. അവിടെ ഞാന്‍ വ്യത്യസ്തമായ രാഷ്ട്രീയം കണ്ടിരുന്നു. കേരളത്തിലേക്ക് വരുന്നത് പുതിയ അനുഭവമായിരുന്നു. പ്രശ്‌നങ്ങളിലാണ് ജനങ്ങള്‍ക്ക് താല്‍പര്യമെന്ന് ഞാന്‍ മനസിലാക്കി.’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

Next Story