കേരളത്തിന്റെ മനോഹാരിത ആഴത്തിലുള്ള സാമുദായിക സൗഹാര്‍ദം; തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം
സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. വിവിധ സമുദായങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിര്‍ത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ആരും മുതിരരുതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പൗരന്മാരെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാകണം എല്ലാവരുടെയും പരിശ്രമം. ഒരു ജനാധിപത്യസമൂഹത്തില്‍ മുഖ്യചര്ച്ചയാവേണ്ടത് പൗരസുരക്ഷയും മുന്നേറ്റവുമാണ്. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ […]

സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. വിവിധ സമുദായങ്ങള്‍ തമ്മില്‍ ആഴത്തിലുള്ള സൗഹൃദമാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിര്‍ത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ആരും മുതിരരുതെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തില്‍ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പൗരന്മാരെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാകണം എല്ലാവരുടെയും പരിശ്രമം. ഒരു ജനാധിപത്യസമൂഹത്തില്‍ മുഖ്യചര്ച്ചയാവേണ്ടത് പൗരസുരക്ഷയും മുന്നേറ്റവുമാണ്. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാവണം. പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ക്കായി കൂടുതല്‍ വിദ്യാഭ്യാസ പാക്കേജുകള്‍ കൊണ്
ടുവരണമെന്നും കാന്തപുരം പറഞ്ഞു.
സമ്മേളനത്തില്‍ മതമീമാംസയില്‍ ബിരുദം നേടിയ 2029 സഖാഫി പണ്ഡിതര്‍ക്കും വിശുദ്ധ ഖുര്‍ ആന്‍ മനപാഠമാക്കിയ 313 ഹാഫിളുകള്‍ക്കും സനദ് നല്കി. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ഇ സുലൈമാന്‍ മുസ്ലിയാര് ഉദഗ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തി.