Top

‘ധീരമായ നടപടി, സര്‍ക്കാരിനോട് എല്ലാവര്‍ക്കും സ്‌നേഹമുണ്ടാകും’; ആരാധനാലയങ്ങള്‍ക്കുള്ള നിര്‍മാണ അനുമതിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആരാധനാലയ നിര്‍മാണാനുമതി വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാല്‍ നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്ന് നിരന്തരം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി നടത്തിയ മതസംഘടനാ […]

10 Feb 2021 11:02 AM GMT

‘ധീരമായ നടപടി, സര്‍ക്കാരിനോട് എല്ലാവര്‍ക്കും സ്‌നേഹമുണ്ടാകും’; ആരാധനാലയങ്ങള്‍ക്കുള്ള നിര്‍മാണ അനുമതിയില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ച് കാന്തപുരം
X

കോഴിക്കോട്: ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആരാധനാലയ നിര്‍മാണാനുമതി വര്‍ഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാല്‍ നിയമപരമായ നൂലാമാലകള്‍ കാരണം നിരവധി സ്ഥലങ്ങളില്‍ നിര്‍മാണം പ്രതിസന്ധിയിലായിരുന്നു. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ ഉചിതമായ നടപടി വേണമെന്ന് നിരന്തരം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി നടത്തിയ മതസംഘടനാ നേതാക്കളുമായുള്ള ചര്‍ച്ചയിലും പ്രധാനമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നടപടി പ്രശംസനീയമാണെന്നും കാന്തപുരം പ്രതികരിച്ചു.

സംസ്ഥാന സർക്കാറിന്റെത് ധീരമായ നടപടി. ഇത്തരം ധീരമായ നടപടികളുമായി മുന്നോട്ടു പോകുന്ന ഗവർമെന്റിനോട് എല്ലാവർക്കും സ്നേഹം ഉണ്ടാകും

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കളക്ടര്‍മാര്‍ പല നാട്ടുകാരും വിദേശത്തുകാരുമെല്ലാമാണ്. അവര്‍ക്ക് ഒരു ചെറിയ നാടിന്റെ ചരിത്രമോ സംഭവമോ അറിയുകയില്ല. അതിന്റെ പേരില്‍ അവര്‍ അന്വേഷണത്തിന് വിടുകയും ആ അന്വേഷണം ശരിയല്ലാതെ പലവിധത്തിലും മറിഞ്ഞുവരികയും ചെയ്യുമ്പോള്‍ ഒരു ആരാധനാലയം നിര്‍മ്മിക്കുന്നതിന് കൊല്ലങ്ങളോളം സമയമെടുക്കുകയും ചിലപ്പോള്‍ തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്യുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ സാധാരണ എല്ലാ കെട്ടിടങ്ങള്‍ക്കും ഉള്ളതുപോലെ ആരാധനാലയങ്ങള്‍ക്കും ആവശ്യമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അത് തദ്ദേശ സ്വയംഭരണ രംഗത്ത് മറ്റ് കെട്ടിടങ്ങള്‍ പോലെ മതി എന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ഈ ആവശ്യം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉന്നയിച്ചിരുന്നു. മുസ്ലീം ജമാ അത്തും മറുഭാഗത്തുള്ള ഇ കെ സമസ്തയും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സംഘടനകളും ഒന്നായി ആവശ്യപ്പെട്ട വിഷയമാണ് കേരള സര്‍ക്കാര്‍ അംഗീകരിച്ചത്. സാധാരണ പോലെ മറ്റ് സ്ഥാപനങ്ങളേ പോലെ തന്നെ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി തള്ളാനും കൊള്ളാനുമുള്ള അധികാരം പഞ്ചായത്തുകളിലും മുനിസിപ്പിലാറ്റികളിലും കോര്‍പറേഷനിലും നിഷിപ്തമാക്കുന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്നതാണ്. കേരള സര്‍ക്കാരിന്റെ ധീരമായ ഈ പ്രവര്‍ത്തനത്തെ ഞങ്ങള്‍ അനുമോദിക്കുന്നു. അങ്ങേയറ്റം പ്രശംസിക്കുന്നു. ഇത്തരം ധീരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് മുന്നോട്ടുപോകുന്ന സര്‍ക്കാരിനോട് എല്ലാ ജനങ്ങള്‍ക്കും സ്‌നേഹമുണ്ടാകും.

സങ്കീര്‍ണ്ണമായിരുന്ന നിയമങ്ങള്‍ കാരണം മതപരമായ അനുഷ്ഠാനകര്‍മങ്ങള്‍ക്ക് വിദൂരസ്ഥലങ്ങളിലേക്കു പോകേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളിമുണ്ടായിരുന്നത്. ആരാധനാലയ നിര്‍മാണാനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വരുന്നതോടെ വേഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തില്‍ ബന്ധമുള്ളതാണ് ആരാധനാലയങ്ങള്‍. സമൂഹം വികസിക്കുകയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ, ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പറഞ്ഞത്

“മതപരമായ ആവശ്യത്തിനും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പൂര്‍ണമായും നിക്ഷിപ്തമാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിര്‍മാണത്തിന് ജില്ലാ കലക്ടറുടെ അനുമതി ആവശ്യമാണ്.”

Next Story