Top

‘മൗമൂദികളുടെ കാന്തപുരം ഫോബിയ’; മുഖ്യമന്ത്രിക്കെതിരെ കാന്തപുരം പ്രസ്താവന നടത്തിയിട്ടില്ലെന്ന് എപി വിഭാഗം നേതാവ്

മുസ്ലീം സമുദായം അനര്‍ഹമായത് എന്തൊക്കെയോ നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലീങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു.

29 Dec 2020 1:47 AM GMT

‘മൗമൂദികളുടെ കാന്തപുരം ഫോബിയ’; മുഖ്യമന്ത്രിക്കെതിരെ കാന്തപുരം പ്രസ്താവന നടത്തിയിട്ടില്ലെന്ന് എപി വിഭാഗം നേതാവ്
X

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലീയാര്‍ പ്രസ്താവന നടത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എപി സുന്നി വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം. ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം ആവശ്യപ്പെട്ടെന്ന തലക്കെട്ടില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് കാന്തപുരത്തോട് അടുത്തവൃത്തങ്ങള്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് റഹ്മത്തുള്ള സഖാഫി എളമരവും അറിയിച്ചു.

‘വ്യാജവാര്‍ത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ. ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉസ്താദ് ഉന്നയിച്ചിട്ടില്ല. പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്. ‘ഇസ്ലാമോ ഫോബിയ’ പറഞ്ഞു, സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്ന മൗദൂദികളുടെ താല്പര്യം നാം തിരിച്ചറിയുക.’ റഹ്മത്തുള്ള പറഞ്ഞു.

വ്യാജവാർത്ത; മൗദൂദികളുടെ കാന്തപുരം…

Posted by Rahmathullah Saquafi Elamaram on Monday, December 28, 2020
Next Story

Popular Stories