കാന്തപുരത്തെ വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയായി തെരഞ്ഞെടുത്തു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) 2020-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും മുശവറ അംഗങ്ങളെയും തെരഞ്ഞെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ സുലൈമാന്‍ മുസ്ല്യാര്‍ ആണ് പ്രസിഡന്റ്. ഖജാഞ്ചിയായി പിടി കുഞ്ഞമ്മു മുസ്ല്യാരെ തെരഞ്ഞെടുത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിവിധ ജില്ലകളില്‍ നിന്നുള്ള മുശവറ അംഗങ്ങളാണ് കേന്ദ്ര കൂടിയാലോചന സമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത […]

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) 2020-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും മുശവറ അംഗങ്ങളെയും തെരഞ്ഞെടുത്തു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ സുലൈമാന്‍ മുസ്ല്യാര്‍ ആണ് പ്രസിഡന്റ്. ഖജാഞ്ചിയായി പിടി കുഞ്ഞമ്മു മുസ്ല്യാരെ തെരഞ്ഞെടുത്തു.
കാരന്തൂര്‍ മര്‍കസില്‍ നടന്ന പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിവിധ ജില്ലകളില്‍ നിന്നുള്ള മുശവറ അംഗങ്ങളാണ് കേന്ദ്ര കൂടിയാലോചന സമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് സുലൈമാന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി കരട് വണ്ടൂര്‍ അബ്ദു റഹ്മാന് ഫൈസി അവതരിപ്പിച്ചു.
തെരഞ്ഞെടുത്ത മറ്റ് ഭാരവാഹികള്‍
വൈസ് പ്രസിഡന്റുമാര്‍: സയ്യിദ് അലി ബാഖഫി കൊയിലാണ്ടി, എം അലികുഞ്ഞി മുസ്ല്യാര്‍ ഷിറിയ.
സെക്രട്ടറിമാര്‍: പി അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ പൊന്മള, എപി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, അബ്ദു റഹ്മാന് സഖാഫി പേരോട്