‘ഗുജറാത്തിലെ മുസ്ലിങ്ങള്‍ ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തതിനാല്‍’; അതിനു പറ്റിയ ആളെ അവിടെ മുഖ്യമന്ത്രിയാക്കിയത് അല്ലാഹുവെന്ന് കാന്തപുരം എപി അബ്ദുല്‍ ഹകീം അഹ്സരി; വിവാദം
നമസ്കരിക്കാത്ത മുസ്ലിങ്ങളുടെ വീട് ചുട്ടെരിക്കണമെന്ന് സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമ ( എപി വിഭാഗം) നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എപി അബ്ദുള്‍ ഹകീം അസ്ഹരി. ഗുജറാത്തിലെ മുസ്ലിങ്ങളും റോഹിംഗ്യന്‍ മുസ്ലിങ്ങളും ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തിനുള്ള ശിക്ഷയാണെന്നാണ് ഇദ്ദേഹം പറയുന്നത്. മലപ്പുറം ജില്ലയില്‍ പെരുവള്ളൂരില് നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ മിഷന് 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് വിചിത്ര വാദം. ഫെബ്രുവരി 19 നായിരുന്നു […]

നമസ്കരിക്കാത്ത മുസ്ലിങ്ങളുടെ വീട് ചുട്ടെരിക്കണമെന്ന് സമസ്ത് കേരള ജംഇയ്യത്തുല്‍ ഉലമ ( എപി വിഭാഗം) നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകനും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എപി അബ്ദുള്‍ ഹകീം അസ്ഹരി. ഗുജറാത്തിലെ മുസ്ലിങ്ങളും റോഹിംഗ്യന്‍ മുസ്ലിങ്ങളും ചുട്ടെരിക്കപ്പെട്ടത് നമസ്കരിക്കാത്തിനുള്ള ശിക്ഷയാണെന്നാണ് ഇദ്ദേഹം പറയുന്നത്.
മലപ്പുറം ജില്ലയില്‍ പെരുവള്ളൂരില് നജാത്ത് ഹയര്‍ സെക്കന്ററി സ്കൂളിലെ മിഷന് 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് വിചിത്ര വാദം. ഫെബ്രുവരി 19 നായിരുന്നു ഈ സംവാദ പരിപാടി നടന്നത്. സംവാദത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇദ്ദേഹം.
റോഹിംഗ്യന്‍ മുസ്ലിങ്ങളെയും പലസ്തീന് മുസ്ലിങ്ങളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇതിനെതിരെ ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്ലിം രാജ്യങ്ങളും ഒരുമിച്ച് ഇടപെടാത്തതെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.
ഇതിനു അബ്ദുള്‍ ഹകീം അസ്ഹരി നല്കിയ മറുപടി ഇങ്ങനെ,
‘ഫോട്ടോയില്‍ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വീഡിയോയും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതെന്തു ശരിയാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ മുസ്ലിങ്ങള്‍ക്ക് അടി കിട്ടുകയും തൊഴി കിട്ടുകയും വീടു കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്ലിങ്ങള്‍ നമസ്കരിക്കുന്നവരായിരിക്കില്ല. പ്രവാചകന് റസൂലുല്ലാഹി ഒരിക്കല്‍ പറഞ്ഞു; ഞാന്‍ ആരെയെങ്കിലും നിസ്കരിക്കാന്‍ ഏല്പിച്ചിട്ട് ഇതിലെയൊക്കെ ചുറ്റി നടന്ന് നമസ്കരിക്കാത്തവരുടെ വീട് ചെന്ന് കരിച്ചാലോ എന്ന്. നമസ്കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷെ നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പാക്കേണ്ടത്. അപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നമസ്കരിച്ചില്ലെങ്കില്‍ അവരുടെ വീട് ചുടണം. അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത്. അതിനു പറ്റിയ ആളുകളെ അല്ലാഹു മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും,’ അബ്ദുള്‍ ഹകീം അസ്ഹരി പറഞ്ഞു. നിരുത്തരവാദപരമായ പരാമര്‍ശമാണിതെന്ന് ആരോപിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിക്കുന്നത്.
- TAGS:
- Gujarat
- kanthapuram