‘ഉസ്താദിന്റെ ഭാഷ ഇങ്ങനെയല്ല’; മുഖ്യമന്ത്രിയ്ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത മീഡിയ വണ്‍ സൃഷ്ടിച്ചതെന്ന് കാന്തപുരത്തിന്റെ സെക്രട്ടറി
മുഖ്യമന്ത്രി പിണറായി വിജയന് താന്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ‘ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുത്’ എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ലെന്ന് കാന്തപുരത്തിന്റെ മീഡിയ സെക്രട്ടറി ലുഖ്മാന് സഖാഫി റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. മീഡിയ വണ്ണില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അങ്ങനെയൊരു നിര്‍ദ്ദേശം കാന്തപുരം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുന്നോട്ടുവെച്ചില്ലെന്നും ലുഖ്മാന് സഖാഫി പറഞ്ഞു. ഇതല്ല ഉസ്താദിന്റെ ഭാഷ. കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. […]
29 Dec 2020 4:51 AM GMT
ആദിൽ പാലോട്

മുഖ്യമന്ത്രി പിണറായി വിജയന് താന്‍ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്. ‘ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുത്’ എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടില്ലെന്ന് കാന്തപുരത്തിന്റെ മീഡിയ സെക്രട്ടറി ലുഖ്മാന് സഖാഫി റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു. മീഡിയ വണ്ണില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കൃത്രിമമായി നിര്‍മ്മിച്ചെടുത്തതാണ്. അങ്ങനെയൊരു നിര്‍ദ്ദേശം കാന്തപുരം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ മുന്നോട്ടുവെച്ചില്ലെന്നും ലുഖ്മാന് സഖാഫി പറഞ്ഞു.
ഇതല്ല ഉസ്താദിന്റെ ഭാഷ. കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ. മീഡിയ വണ്‍ പരാമര്‍ശിച്ചിട്ടുള്ള പ്രയോഗങ്ങള്‍ ഉസ്താദ് നടത്തിയില്ല. അതൊക്കെ വസ്തുതാ വിരുദ്ധമാണ്.
ലുഖ്മാന് സഖാഫി
മീഡിയ വണ്‍ വാര്‍ത്തയില്‍ പറയുന്നത്
”മുസ്ലീം വിരുദ്ധ പ്രചരണങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിച്ച അപകടകരമായ സാഹചര്യം വിശദീകരിച്ചുള്ളതാണ് അബൂബക്കര്‍ മുസ്ലിയാര് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം. ഇസ്ലാമോഫോബിയ ശക്തമായ നിലവിലെ സാഹചര്യം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം സംരക്ഷിക്കണം. അതിന് വിരുദ്ധമായുള്ള പ്രചരണങ്ങള്‍ സര്‍ക്കാര്‍ തടയണം. സമുദായം അനര്‍ഹമായത് നേടിയെന്ന പ്രചാരണം ഇടതുപക്ഷം മുതലെടുത്താല്‍ മുസ്ലിംകളുടെ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയും കാന്തപുരം മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.’
മീഡിയ വണ്‍ വാര്‍ത്ത ചര്ച്ചയായതിനേത്തുടര്ന്ന് രൂക്ഷ വിമര്‍ശനവുമായി എ പി സുന്നി വിഭാഗം നേതാവ് റഹ്മത്തുല്ലാഹ് സഖാഫി എളമരം രംഗത്തെത്തി.
റഹ്മത്തുല്ലാഹ് സഖാഫി എളമരത്തിന്റെ പ്രതികരണം
വ്യാജവാര്‍ത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ.
ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ നല്കിയ വാര്‍ത്ത വ്യാജമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉസ്താദ് ഉന്നയിച്ചിട്ടില്ല. പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണ്.
‘ഇസ്ലാമോ ഫോബിയ’ പറഞ്ഞു, സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുന്ന മൗദൂദികളുടെ താല്പര്യം നാം തിരിച്ചറിയുക.