Top

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ഫോട്ടോ പോസ്റ്റ് ചെയ്ത് പുലിവാലു പിടിച്ചു ഇന്ത്യന്‍ താരം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു പുലിവാല്‍ പിടിച്ച സെലിബ്രിറ്റികള്‍ ഉണ്ടോ?. ഇല്ലെങ്കില്‍ ആ പട്ടികയിലേക്ക് ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് നാഴികയ്ക്കു നാല്‍പ്പത് വട്ടം ആഹ്വാനം ചെയ്യുമ്പോള്‍ വാക്‌സിന്‍ എടുത്തു പണികിട്ടിയിരിക്കുയാണ് കുല്‍ദീപിന്. കഴിഞ്ഞ ദിവസമാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. സെലിബ്രിറ്റികള്‍ ചെയ്യും പോലെ വാ്കസിനെടുക്കുന്ന ഫോട്ടോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ജനങ്ങളെ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനും മറന്നില്ല. എന്നാല്‍ പണി പിന്നാലെ വരുന്നുണ്ടായിരുന്നു. കുല്‍ദീപ് പോസ്റ്റ് […]

19 May 2021 4:17 AM GMT

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു; ഫോട്ടോ പോസ്റ്റ് ചെയ്ത് പുലിവാലു പിടിച്ചു ഇന്ത്യന്‍ താരം
X

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു പുലിവാല്‍ പിടിച്ച സെലിബ്രിറ്റികള്‍ ഉണ്ടോ?. ഇല്ലെങ്കില്‍ ആ പട്ടികയിലേക്ക് ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. എല്ലാവരും വാക്‌സിന്‍ എടുക്കണമെന്ന് നാഴികയ്ക്കു നാല്‍പ്പത് വട്ടം ആഹ്വാനം ചെയ്യുമ്പോള്‍ വാക്‌സിന്‍ എടുത്തു പണികിട്ടിയിരിക്കുയാണ് കുല്‍ദീപിന്.

കഴിഞ്ഞ ദിവസമാണ് താരം വാക്‌സിന്‍ സ്വീകരിച്ചത്. സെലിബ്രിറ്റികള്‍ ചെയ്യും പോലെ വാ്കസിനെടുക്കുന്ന ഫോട്ടോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ജനങ്ങളെ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനും മറന്നില്ല.

എന്നാല്‍ പണി പിന്നാലെ വരുന്നുണ്ടായിരുന്നു. കുല്‍ദീപ് പോസ്റ്റ് ചെയ്ത ചിത്രം കണ്ട് കാണ്‍പൂര്‍ അഡ്മിനിസ്‌ട്രേഷന്‍ താരത്തിനെതിരേ അന്വേഷണം പ്രഖ്യാപിച്ചു!!! കാരണം എന്താണ് എന്നല്ലേ… താരം വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത് ഒരു ഗസ്റ്റ് ഹൗസില്‍ വച്ചാണ്. എന്നാല്‍ വാക്‌സിനായി ബുക്ക് ചെയ്തതോ മറ്റൊരു ആശുപത്രിയിലും.

ഇതെങ്ങനെ സംഭവിച്ചു എന്നറിയാനാണ് അന്വേഷണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം കാണ്‍പൂര്‍ നഗര്‍ നിഗം ഗസ്റ്റ് ഹൗസില്‍ വച്ചാണ് താരത്തിന് വാക്‌സിന്‍ നല്‍കുന്നത്. ചിത്രത്തില്‍ ഇതു വ്യക്തമാണ്. എന്നാല്‍ ഗോവിന്ദ് നഗറിലുള്ള ജാഗേശ്വര്‍ ആശുപത്രിയിലാണ് കുല്‍ദീപ് അപ്പോയിന്റ്‌മെന്റ് എടുത്തിരുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് കുല്‍ദീപിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വാക്‌സിന്‍ എങ്ങനെ പുറത്തുപോയി എന്നതു സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ്.

Next Story

Popular Stories