Top

സുധാകരനെതിരായ അന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂര്‍ വിജിലന്‍സ്

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ വിജിലന്‍സ് പ്രാഥമികാന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂരിലെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരാതി കൈമാറി കിട്ടുകയോ അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിങ്ങള്‍ സാക്ഷി, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് സുധാകരന്‍; ‘പരാതിക്കാരന്‍ രാപ്പകല്‍ മദ്യപാനി’ കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് കെ സുധാകരനെതിരെ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതി. പിന്നലെയാണ് പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. കേരള കോണ്‍ഗ്രസ് എം […]

5 July 2021 8:52 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരനെതിരായ അന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂര്‍ വിജിലന്‍സ്
X

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരായ വിജിലന്‍സ് പ്രാഥമികാന്വേഷണത്തെകുറിച്ച് അറിയില്ലെന്ന് കണ്ണൂരിലെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരാതി കൈമാറി കിട്ടുകയോ അന്വേഷണത്തിന് നിര്‍ദേശം ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിങ്ങള്‍ സാക്ഷി, ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് സുധാകരന്‍; ‘പരാതിക്കാരന്‍ രാപ്പകല്‍ മദ്യപാനി’

കരുണാകരന്‍ ട്രസ്റ്റിന്റെ പേരിലും, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനുമായി അനധികൃത പണപ്പിരവ് നടത്തിയെന്നാണ് കെ സുധാകരനെതിരെ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതി. പിന്നലെയാണ് പ്രാഥമിക വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം

എന്നാല്‍ ട്രസ്റ്റിന്റെ ഇടപാടുകളെല്ലാം സുതാര്യമാണെന്നും ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പരാതിക്കാരന്‍ രാപ്പകല്‍ മദ്യപാനിയാണെന്നും
വിശ്വാസ യോഗ്യമായ ആളുകളുടെ പരാതി അന്വേഷിച്ചാല്‍ അംഗീകരിക്കാമെന്നും സുധാകരന്‍ പറഞ്ഞു.

Next Story