Top

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു; വിടപറഞ്ഞത് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍. ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുശോചിച്ചു. ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ജോര്‍ജ്ജുകുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

2 Dec 2020 10:01 PM GMT

കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു; വിടപറഞ്ഞത് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി
X

കണ്ണൂര്‍: കണ്ണൂരില്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കാനിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്ജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. മൃതദേഹം പേരാവൂര്‍ സൈറസ് ആസ്പത്രിയില്‍.

ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുശോചിച്ചു. ജനകീയ വിഷയങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു ജോര്‍ജ്ജുകുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

Next Story

Popular Stories