തില്ലങ്കേരില് ലിന്റ ജയിംസിനെതിരെ രണ്ട് ലിന്റമാര്; യുവസ്ഥാനാര്ത്ഥിക്ക് അപരഭീഷണി
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ തില്ലങ്കേരി ഡിവിഷനില്‍ ഈ മാസം 21 നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ജയിംസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. യുവസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി വിജയിക്കാനാണ് യുഡിഎഫ് പദ്ധതി. എന്നാല്‍ ആകെ എട്ട് നാമനിര്‍ദശേ പത്രികകള്‍ ലഭിച്ച തില്ലങ്കേരി ഡിവിഷനില്‍ മൂന്ന് ലിന്റമാരാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിനോയ് കുര്യന് പുറമേ കെ ജയപ്രകാശ് (ബിജെപി), മൈക്കിള്‍ തോമസ് (ജെഎസ്എസ്), ലിന്റ ജയിംസ് (കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം), […]

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ തില്ലങ്കേരി ഡിവിഷനില്‍ ഈ മാസം 21 നാണ് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്. എംബിഎ വിദ്യാര്‍ത്ഥിയായ ലിന്റ ജയിംസാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. യുവസ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി വിജയിക്കാനാണ് യുഡിഎഫ് പദ്ധതി. എന്നാല്‍ ആകെ എട്ട് നാമനിര്‍ദശേ പത്രികകള്‍ ലഭിച്ച തില്ലങ്കേരി ഡിവിഷനില്‍ മൂന്ന് ലിന്റമാരാണ് മത്സരിക്കുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിനോയ് കുര്യന് പുറമേ കെ ജയപ്രകാശ് (ബിജെപി), മൈക്കിള്‍ തോമസ് (ജെഎസ്എസ്), ലിന്റ ജയിംസ് (കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം), നാരായണകുമാര്‍, ലിന്റ, എം ലിന്റ( സ്വതന്ത്രര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ലിന്റ ജയിംസിന് രണ്ട് അപരന്മാര് കൂടി വന്നതോടെ വോട്ട് ഭിന്നിച്ച് പോകുമോയെന്നത് ആശങ്കയുണ്ടാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിജെ ജോസഫ് വിഭാഗത്തിലെ ജോര്‍ജ് കുട്ടി ഇരുമ്പുകുഴിയാണ് മരണപ്പെട്ടത്.
യുഡിഎഫില്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും ജയസാധ്യത കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കേണ്ടെന്ന നിലപാടായിരുന്നു ജോസഫ് പക്ഷം സ്വീകരിച്ചത്.
ലിന്റ ജയിംസിന് പുറമേ നേരത്തെ സേവ ജോര്‍ജിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇതിനകം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. 23 നാണ് വോട്ടെണ്ണല്‍.