Top

കെകെ ശൈലജയെ മാറ്റിനിര്‍ത്തണം, ‘പാര്‍ട്ടിക്കുള്ളില്‍’ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്; അന്തിമ തീരുമാനം പിണറായിയുടേത്

സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ ശൈലജയ്‌ക്കെതിരെ ആസൂത്രിത നീക്കം നടത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഒദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാനാവില്ല.

9 May 2021 4:58 AM GMT

കെകെ ശൈലജയെ മാറ്റിനിര്‍ത്തണം, ‘പാര്‍ട്ടിക്കുള്ളില്‍’ പടയൊരുക്കമെന്ന് റിപ്പോര്‍ട്ട്; അന്തിമ തീരുമാനം പിണറായിയുടേത്
X

കണ്ണൂര്‍: കെകെ ശൈലജയ്‌ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ കണ്ണൂരില്‍ നിന്നുള്ള ചിലര്‍ ശൈലജയ്‌ക്കെതിരെ ആസൂത്രിത നീക്കം നടത്തിയെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വിഷയത്തില്‍ ഒദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിക്കാത്തതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാനാവില്ല. മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ശൈലജ പാര്‍ട്ടിക്കുള്ളില്‍ വലിയ മതിപ്പുളവാക്കിയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

61,9035 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയനേട്ടമാണ്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയാണ് കേരളം കണ്ട എക്കാലത്തെ കരുത്തുറ്റ ആരോഗ്യമന്ത്രി പരാജയപ്പെടുത്തിയത്. 2016ല്‍ കൂട്ടുപറമ്പില്‍ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരില്‍ മണ്ഡലം മാറി പരീക്ഷിച്ചാണ് എല്‍ഡിഎഫ് പാളയത്തെ പോലും അദ്ഭുതപ്പെടുത്തിയ നേട്ടം കരസ്ഥമാക്കിയത്. ടേം മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാറിനിന്ന ഇപി ജയരാജനെക്കാള്‍ പതിനേഴായിരത്തിലധികം വോട്ടുകള്‍ക്കാണ് മട്ടന്നൂരിലെ എല്‍ഡിഎഫ് വിജയമെന്നതും ശ്രേദ്ധേയമാണ്.

നിപ്പ, കൊവിഡ്, പ്രളയ കാലഘട്ടത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ ഇടപെടല്‍ ലോകശ്രദ്ധയാകര്‍ശിച്ചിരുന്നു. ശൈലജ ടീച്ചറുടെ ഭരണ വൈഭവമാണ് റെക്കോര്‍ഡ് വിജയത്തിന് പിന്നിലെന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മന്ത്രിമാരില്‍ മുന്‍പന്തിയിലാണ് ശൈലജ. വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നതല്ല പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥലത്ത് വിജയം കൈവരിക്കുകയാണ് ലക്ഷ്യമെന്നും നേരത്തെ ശൈലജ പ്രതികരിച്ചിരുന്നു.

കണ്ണൂരിലെ നേതാക്കളില്‍ നിന്ന് ശൈലജയ്‌ക്കെതിരെ പടയൊരുക്കം നടക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിടാന്‍ മനോരമയ്ക്ക് കഴിഞ്ഞിട്ടുമില്ല. പുതിയ തലമുറയ്ക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ സിപിഐഎം ആലോചിക്കുന്നുണ്ടെങ്കിലും കെകെ ശൈലജയെ മാറ്റിനിര്‍ത്തിയാവില്ലെന്നാണ് മറ്റു റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പിണറായിയുടെ അഭിപ്രായമാവും ഇക്കാര്യത്തില്‍ നിര്‍ണായകമാവുക.

കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ

കല്യാശ്ശേരി

എം വിജിന്‍ (എല്‍ഡിഎഫ് ) 88252
അഡ്വ. ബ്രിജേഷ് കുമാര്‍ (യുഡിഎഫ്)-43859
അരുണ്‍ കൈതപ്രം (ബിജെപി)- 11365
ഭൂരിപക്ഷം- 44393

കണ്ണൂര്‍

രാമചന്ദ്രന്‍ കടന്നപ്പള്ളി (എല്‍ഡിഎഫ്)- 60313
സതീശന്‍ പാച്ചേനി (യുഡിഎഫ്)- 58568
അര്‍ച്ചന വണ്ടിച്ചാല്‍ (ബിജെപി)- 11581
ഭൂരിപക്ഷം- 1745

മട്ടന്നൂര്‍

കെ കെ ശൈലജ ടീച്ചര്‍ (എല്‍ഡിഎഫ്)- 96129
ഇല്ലിക്കല്‍ അഗസ്തി (യുഡിഎഫ്)-35166
ബിജു ഏളക്കുഴി (ബിജെപി)- 18223
ഭൂരിപക്ഷം- 60963

ധര്‍മ്മടം

പിണറായി വിജയന്‍ (എല്‍ഡിഎഫ്)- 95522
സി രഘുനാഥന്‍ (യുഡിഎഫ്)- 45399
സി കെ പത്മനാഭന്‍ (ബിജെപി)- 14623
ഭൂരിപക്ഷം- 50123

ഇരിക്കൂര്‍

അഡ്വ. സജീവ് ജോസഫ് (യുഡിഎഫ്)-76764
സജി കുറ്റിയാനിമറ്റം (എല്‍ഡിഎഫ്)- 66754
ആനിയമ്മ ടീച്ചര്‍ (ബിജെപി)-7825
ഭൂരിപക്ഷം-10010

കൂത്തുപറമ്പ്

കെ പി മോഹനന്‍(എല്‍ഡിഎഫ്) :70626
പൊട്ടങ്കണ്ടി അബ്ദുള്ള (യുഡിഎഫ്) :61085
സി സദാനന്ദന്‍( ബിജെപി) :21212
ഭൂരിപക്ഷം : 9541

തലശ്ശേരി

എ എന്‍ ഷംസീര്‍(എല്‍ ഡി എഫ്)- 81810
എം പി അരവിന്ദാക്ഷന്‍(യുഡിഎഫ് ) 45009
സി ഒ ടി നസീര്‍(സ്വത)- 1163
ഭൂരിപക്ഷം 36801

പേരാവൂര്‍

അഡ്വ. സണ്ണി ജോസഫ് (യുഡിഎഫ്)- 66706
സക്കീര്‍ ഹുസൈന്‍ ( എല്‍ഡിഎഫ്)- 63354
സ്മിത ജയമോഹന്‍ ( ബിജെപി)- 9155
ഭൂരിപക്ഷം 3352

തളിപ്പറമ്പ്

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (എല്‍ഡിഎഫ്)- 92870
അഡ്വ. വി പി അബ്ദുള്‍ റഷീദ്(യുഡിഎഫ്)- 70181
എ പി ഗംഗാധരന്‍ (ബിജെപി)- 13058
ഭൂരിപക്ഷം 22689

പയ്യന്നൂര്‍

ടി ഐ മധുസൂദനന്‍ (എല്‍ഡിഎഫ്) -93695
എം പ്രദീപ് കുമാര്‍ (യുഡിഎഫ് )43915
അഡ്വ. കെ കെ ശ്രീധരന്‍ ( ബിജെപി) -11308
ഭൂരിപക്ഷം 49780

അഴീക്കോട്

കെ വി സുമേഷ് (എല്‍ഡിഎഫ്)- 65794
കെ എം ഷാജി(യുഡിഎഫ്)- 59653
കെ രഞ്ജിത്ത് (ബിജെപി)- 15741
ഭൂരിപക്ഷം 6141

Next Story