താന്‍ പൊളിച്ചത് നാടിന് ബാധ്യതയായ കെട്ടിടം; കണ്ണൂരിലെ ‘മുണ്ടൂര്‍ മാടന്’ ആല്ബിന്
കണ്ണൂരില്‍ ജെസിബി ഉപയോഗിച്ച് താന്‍ ഇടിച്ച് പൊളിച്ച കട നാടിന് ബാധ്യതയായ കെട്ടിടം എന്ന് കേസിലെ പ്രതി ആല്ബിന്. തനിക്ക് വന്ന അഞ്ച് വിവാഹാലോചനകള്‍ അയല്‍വാസിയും കടയുടയുമായ സോജി മുടക്കിയതിനാലാണ് കെട്ടിടം ആല്ബിന് ഇടിച്ച് പൊളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ല കാരണം എന്നാണ് ആല്ബിന് ഇപ്പോള്‍ പറയുന്നത്. ആല്ബിന് ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായ കെട്ടിടമാണ് പൊളിക്കുന്നതെന്നാണ് പിന്നീട് വന്ന വീഡിയോയില്‍ യുവാവ് […]

കണ്ണൂരില്‍ ജെസിബി ഉപയോഗിച്ച് താന്‍ ഇടിച്ച് പൊളിച്ച കട നാടിന് ബാധ്യതയായ കെട്ടിടം എന്ന് കേസിലെ പ്രതി ആല്ബിന്. തനിക്ക് വന്ന അഞ്ച് വിവാഹാലോചനകള്‍ അയല്‍വാസിയും കടയുടയുമായ സോജി മുടക്കിയതിനാലാണ് കെട്ടിടം ആല്ബിന് ഇടിച്ച് പൊളിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതല്ല കാരണം എന്നാണ് ആല്ബിന് ഇപ്പോള്‍ പറയുന്നത്. ആല്ബിന് ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായ കെട്ടിടമാണ് പൊളിക്കുന്നതെന്നാണ് പിന്നീട് വന്ന വീഡിയോയില്‍ യുവാവ് പറയുന്നത്.
അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ് ബിജു മേനോന് ചിത്രത്തിലെ ബിജു മേനോന് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുമായി ഈ സംഭവത്തിന് സാമ്യം ഉണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഈ കെട്ടിടം നാടിന് ബാധ്യതയാണെന്നും ഇത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ആണെന്നുമാണ് ആല്ബിന് പറയുന്നത്.
മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ സ്ഥിരമായി നടക്കുന്നു. മൂന്ന് കൊലക്കേസ്, രണ്ട് പോക്സോ കേസ് എന്നിവ കടയുടമയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. അത്കൊണ്ടാണ് താന്‍ ഈ സ്ഥാപനം പൊളിച്ചു കളഞ്ഞത് എന്നാണ് ആല്ബിന് പറയുന്നത്.