Top

കുഴല്‍നാടനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നല്ലോ, എന്ത് നടപടിയാണ് സ്വീകരിച്ചത്; 24 മണിക്കൂറില്‍ നടപടിയെടുത്ത സംഘടനയാണ് ഡിവൈഎഫ്‌ഐയെന്ന് മനു തോമസ്

സംഘടനയിലെ ഒരാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറില്‍ നടപടിയെടുത്ത സംഘടനയാണ് ഡിവൈഎഫ്‌ഐയെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടല്ലോയെന്നും എന്ത് നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മനു തോമസ് റിപ്പോര്‍ട്ടര്‍ ടിവ എഡിറ്റേഴ്‌സ് അവറില്‍ ചോദിച്ചു. പുറത്താക്കപ്പെട്ട സജേഷ്, അര്‍ജുന്‍ ആയങ്കിക്ക് സംഘടനപരമായ സഹായമല്ല നല്‍കിയതെന്നും വ്യക്തിപരമായ സഹായമാണെന്നും മനു പറഞ്ഞു. മനു തോമസിന്റെ വാക്കുകള്‍: ”കോണ്‍ഗ്രസിലെ പലര്‍ക്കുമെതിരെ പലതും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതൊന്നും ഈ നിലയില്‍ അല്ല കൈകാര്യം […]

26 Jun 2021 11:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഴല്‍നാടനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നല്ലോ, എന്ത് നടപടിയാണ് സ്വീകരിച്ചത്; 24 മണിക്കൂറില്‍ നടപടിയെടുത്ത സംഘടനയാണ് ഡിവൈഎഫ്‌ഐയെന്ന് മനു തോമസ്
X

സംഘടനയിലെ ഒരാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ 24 മണിക്കൂറില്‍ നടപടിയെടുത്ത സംഘടനയാണ് ഡിവൈഎഫ്‌ഐയെന്ന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ടല്ലോയെന്നും എന്ത് നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും മനു തോമസ് റിപ്പോര്‍ട്ടര്‍ ടിവ എഡിറ്റേഴ്‌സ് അവറില്‍ ചോദിച്ചു. പുറത്താക്കപ്പെട്ട സജേഷ്, അര്‍ജുന്‍ ആയങ്കിക്ക് സംഘടനപരമായ സഹായമല്ല നല്‍കിയതെന്നും വ്യക്തിപരമായ സഹായമാണെന്നും മനു പറഞ്ഞു.

മനു തോമസിന്റെ വാക്കുകള്‍: ”കോണ്‍ഗ്രസിലെ പലര്‍ക്കുമെതിരെ പലതും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതൊന്നും ഈ നിലയില്‍ അല്ല കൈകാര്യം ചെയ്യുന്നത്. മാത്യു കുഴല്‍നാടനുമായി ബന്ധപ്പെട്ട ഗൗരവമായ ആരോപണങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ടല്ലോ. എന്ത് നടപടിയാണ് സ്വീകരിച്ചത്.”

”ഇവിടെ ഒരാളെക്കുറിച്ച് ഒരു ആക്ഷേപം ഉയര്‍ന്നു. 24 മണിക്കൂറില്‍ അയാള്‍ക്കെതിരെ നടപടിയെടുത്ത സംഘടനയാണിത്. ഇനിയും ഇത്തരക്കാരെ തള്ളി പറയും. പൊതുസമൂഹത്തെ ബോധ്യപ്പെടുത്തും. ഇത് ഡിവൈഎഫ്‌ഐ ഇവിടെ അവസാനിപ്പിക്കുന്നില്ല. ഇനിയും അത്തരമാളുകളുടെ സ്വാധീനത്തില്‍പ്പെട്ടവരുണ്ടെങ്കില്‍ അവരെ കണ്ടെത്തും. തിരുത്തിക്കും. തിരുത്തിയില്ലെങ്കില്‍ അവര്‍ക്ക് സംഘടനയ്ക്കുള്ളില്‍ നില്‍ക്കാന്‍ കഴിയില്ല. അതാണ് ഡിവൈഎഫ്‌ഐ. അതാണ് സംഘടനയുടെ മെറിറ്റ്.”

”സ്‌കൂള്‍ കുട്ടികളെ പീഡിപ്പിച്ചവരെയും കുഴല്‍പ്പണ കടത്തിയവരെയും സംരക്ഷിക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ട്. ആരോപണം ഉയര്‍ന്ന് 24 മണിക്കൂറില്‍ ഏതെങ്കിലും സംഘടന നടപടി സ്വീകരിച്ചതായി കേട്ടിട്ടുണ്ടോ. ഏന്തെങ്കിലും തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ. പുറത്താക്കിയിട്ടുണ്ടോ. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ക്യത്യമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും നടപടിയെടുക്കുകയും ചെയ്തത് കൊണ്ടാണ് ഇത് ചര്‍ച്ചയായത്. അത് ഇനിയും തുടരും.”

Next Story