കണ്ണൂരില്‍ ഡിസിസി അംഗം കോണ്‍ഗ്രസ് വിട്ടു; സിപിഐഎമ്മില്‍ ചേര്‍ന്നു
കണ്ണൂരില്‍ ഡിസിസി അംഗം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഐഎമ്മില്‍ ചേര്‍ന്നു. കണ്ണൂര്‍ ഡിസിസി അംഗമായിരുന്ന പിഎല്‍ ബേബിയാണ് സിപി ഐഎമ്മില്‍ ചേര്‍ന്നത്. പൊതുയോഗം നടത്തിയാണ് ബേബിയെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. സ്വീകരണ യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പതാക നല്കി ബേബിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പിപി ദിവ്യ യോഗത്തില്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു.ഡിസംബര്‍ 14 നാണ് കണ്ണൂര്‍ […]

കണ്ണൂരില്‍ ഡിസിസി അംഗം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു സിപിഐഎമ്മില്‍ ചേര്‍ന്നു. കണ്ണൂര്‍ ഡിസിസി അംഗമായിരുന്ന പിഎല്‍ ബേബിയാണ് സിപി ഐഎമ്മില്‍ ചേര്‍ന്നത്.
പൊതുയോഗം നടത്തിയാണ് ബേബിയെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചത്. സ്വീകരണ യോഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പതാക നല്കി ബേബിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പിപി ദിവ്യ യോഗത്തില്‍ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു.
ഡിസംബര്‍ 14 നാണ് കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.