Top

കൈപ്പത്തി ചിഹ്നം ഡിസിസി സ്ഥാനാര്‍ത്ഥിക്ക്; കെപിസിസി സ്ഥാനാര്‍ത്ഥി പിന്മാറി

കണ്ണൂര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ഡിസിസി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതോടെ കെപിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനിലാണിത്. ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോസഫ് തോലാനിക്കാണ് കൈപ്പത്തി ചിഹ്നം ലഭിച്ചത്. ഇതോടെ കെപിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി ജോജി ജോസഫ് പിന്മാറിയത്. തലശേരിയിലെ തിരുവങ്ങോട് വാര്‍ഡ്, പയ്യാവ്വൂരിലെ കണ്ടകശേരി എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് നിലവില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. കണ്ണൂര്‍ ഡിസിസിയോട് ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചിട്ടില്ല. ഡിസിസി […]

26 Nov 2020 10:42 AM GMT

കൈപ്പത്തി ചിഹ്നം ഡിസിസി സ്ഥാനാര്‍ത്ഥിക്ക്; കെപിസിസി സ്ഥാനാര്‍ത്ഥി പിന്മാറി
X

കണ്ണൂര്‍: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ഡിസിസി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതോടെ കെപിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പിന്മാറി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനിലാണിത്.

ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി ജോര്‍ജ് ജോസഫ് തോലാനിക്കാണ് കൈപ്പത്തി ചിഹ്നം ലഭിച്ചത്. ഇതോടെ കെപിസിസി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി ജോജി ജോസഫ് പിന്മാറിയത്.

തലശേരിയിലെ തിരുവങ്ങോട് വാര്‍ഡ്, പയ്യാവ്വൂരിലെ കണ്ടകശേരി എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് നിലവില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. കണ്ണൂര്‍ ഡിസിസിയോട് ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചിട്ടില്ല.

ഡിസിസി സ്ഥാനാര്‍ത്ഥികളാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ തന്നെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍ എംപി നേരത്തെ പറഞ്ഞിരുന്നു.

Next Story