ചിത്രലേഖക്ക് കാട്ടാമ്പള്ളിയില്‍ വീടൊരുങ്ങി; ഉമ്മന്‍ചാണ്ടിക്ക് ക്ഷണം
കണ്ണൂരിലെ ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വീടൊരുങ്ങി. ജനുവരി 31 ഗൃഹപ്രവേശനം നടക്കും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തനിക്കെതിരെ സിപിഐഎമ്മിന്റെ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വന്തം നാടായ പയ്യന്നൂര്‍ വിട്ടത്. ഉമ്മന്‍ചാണ്ടിയെ ഗൃഹപ്രവേശനത്തിന് ക്ഷണിച്ചിട്ടുണ്ട്. വീടിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഉമ്മന്‍ചാണ്ടി ഗൃഹപ്രവേശനത്തിന് എത്തുമെന്നാണ് […]

കണ്ണൂരിലെ ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വീടൊരുങ്ങി. ജനുവരി 31 ഗൃഹപ്രവേശനം നടക്കും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കാട്ടാമ്പള്ളിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് അനുവദിച്ച 5 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ സഹായത്തോടെയും വായ്പയെടുത്തുമാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തനിക്കെതിരെ സിപിഐഎമ്മിന്റെ നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് ചിത്രലേഖ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സ്വന്തം നാടായ പയ്യന്നൂര്‍ വിട്ടത്.
ഉമ്മന്‍ചാണ്ടിയെ ഗൃഹപ്രവേശനത്തിന് ക്ഷണിച്ചിട്ടുണ്ട്. വീടിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നും ഉമ്മന്‍ചാണ്ടി ഗൃഹപ്രവേശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിത്രലേഖ പ്രതികരിച്ചു.
വടകര സ്വദേശി ശ്രീഷ്കാന്തുമായുള്ള വിവാഹത്തെ തുടര്‍ന്നാണ് സിപിഐഎം എതിരായതെന്നാണ് ചിത്രലേഖ പറയുന്നത്. ശ്രീഷ്കാന്ത് മറ്റൊരു സമുദായക്കാരനായിരുന്നു. വിവാഹത്തിന് ശേഷം ശ്രീഷ്കാന്ത് ചിത്രലേഖയുടെ നാടായ ഏടാട്ടേക്ക് മാറുകയായിരുന്നു. ഓട്ടോ ഡ്രൈവറായിരുന്നു ശ്രീഷ്കാന്ത്. ശ്രീഷ്കാന്തിന് പുറമേ ചിത്രലേഖയും ഓട്ടോ വാങ്ങി. എന്നാല്‍ ഏടാട്ട് ഓടിക്കാന്‍ തുടങ്ങിയതോടെ സിഐടിയുടെ പ്രവര്‍ത്തകര്‍ അത് തടയുകയായിരുന്നുവെന്നാണ് ആരോപണം.
തുടര്‍ന്ന് ഇവരുടെ ഓട്ടോയ്ക്ക് തീവെക്കുന്ന സംഭവവുമുണ്ടായി. വീണ്ടും ഓട്ടോ വാങ്ങിയെങ്കിലും ഓടിക്കാന്‍ അനുവദിച്ചില്ലെന്ന് ചിത്രലേഖ ആരോപിക്കുന്നു. തുടര്‍ന്ന് കലക്ട്രേറ്റിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലുമായി ചിത്രലേഖ നിരന്തരം സമരം നടത്തിയിരുന്നു. അഞ്ച് വര്‍ഷം മുന്‍പാണ് ചിത്രലേഖ ഏടാട്ട് നിന്നും കാട്ടമ്പള്ളിയിലെ വാടക വീട്ടിലേക്ക് മാറുന്നത്. നിലവില്‍ കണ്ണൂര്‍ നഗരത്തിലാണ് ചിത്രലേഖ ഓട്ടോ ഓടിക്കുന്നത്.