സെന്തില്‍ ചിത്രം ‘ഉടുമ്പ്’; സെക്കന്റ് ലുക്ക് പോസ്റ്റര്‍

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘ഉടുമ്പി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളത്തിന്റെ ഈ ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രത്തില്‍ സെന്തിലിനൊപ്പം അലന്‍സിയര്‍ ലോപ്പസ്, ഹരീഷ് പേരാടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാജല്‍ സുദര്‍ശന്‍, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി.കെ ബൈജു, ജിബിന്‍ സാഹിബ്, എല്‍ദോ ടി.ടി, പുതുമുഖങ്ങളായ ആഞ്ചലീന, യാമി തുടങ്ങിയവരും അഭിനയിക്കുന്നു.

ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാണ്.

സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീത സംവിധായകന്‍. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. ഏറെ വൈലന്‍സിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്ലീ രാജേഷ് ആണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് കൊറിയോഗ്രഫി നിര്‍വഹിക്കും.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍- സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- അഭിലാഷ് അര്‍ജുന്‍, ഗാനരചന- രാജീവ് ആലുങ്കല്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, പി.ആര്‍.ഒ- പി. ശിവപ്രസാദ്, സുനിത സുനില്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനാണ്.

ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസറിലും സംഘട്ടന രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് സെന്തില്‍ കൃഷ്ണ ചിത്രത്തില്‍ എത്തുന്നത്.

അതേസമയം, സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തിലുള്ള മരട് 357 ന്റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 നിര്‍മ്മിച്ചിരിക്കുന്നത്.

Latest News