സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഇന്ന് വിവാഹിതനാകുന്നു; വധു വിഷ്ണുപ്രഭ

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഇന്ന് വിവാഹിതനാകുന്നു. മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ച് പകല്‍ 9.18നാണ് വിവാഹം. പത്തനം തിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു.

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ മുതലായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. മലയാള ചിത്രങ്ങള്‍ക്കുപുറമേ തമിളില്‍ സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അമ്മതൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ മുതലായ സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ സീരിയലുകള്‍ക്കുപിന്നിലും കണ്ണന്‍ താമരക്കുളം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മരട് 57നുശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ത്രില്ലര്‍ചിത്രം ഉടുമ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

Latest News