Top

കേരളത്തിലെ കന്നടയിലുള്ള സ്ഥല പേരുകള്‍ മാറ്റുന്നുവെന്ന് ‘പ്രചരണം’; പിണറായിക്ക് യെദ്യൂരപ്പയുടെ കത്ത്

ന്യൂഡല്‍ഹി: കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ സംസ്ഥാനം പദ്ധതിയൊരുക്കുന്നതായി പ്രചരണം. കന്നട, തുളു ഭാഷയിലുള്ള പേരുകള്‍ മാറ്റി മലയാള ഭാഷയിലുള്ള പേരുകള്‍ നല്‍കുന്നതായിട്ടാണ് പ്രചരണം. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. യെദ്യൂരപ്പയെ കൂടാത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രചരണത്തെ […]

28 Jun 2021 10:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ കന്നടയിലുള്ള സ്ഥല പേരുകള്‍ മാറ്റുന്നുവെന്ന് ‘പ്രചരണം’; പിണറായിക്ക് യെദ്യൂരപ്പയുടെ കത്ത്
X

ന്യൂഡല്‍ഹി: കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ സംസ്ഥാനം പദ്ധതിയൊരുക്കുന്നതായി പ്രചരണം. കന്നട, തുളു ഭാഷയിലുള്ള പേരുകള്‍ മാറ്റി മലയാള ഭാഷയിലുള്ള പേരുകള്‍ നല്‍കുന്നതായിട്ടാണ് പ്രചരണം. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.

എന്നാല്‍ പ്രസ്തുത ആരോപണങ്ങള്‍ തികച്ചും തെറ്റാണെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. യെദ്യൂരപ്പയെ കൂടാത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. വിഷയത്തില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രതികരണത്തില്‍ പ്രചരണത്തെ തള്ളിയ മന്ത്രി എം.വി ഗോവിന്ദന്‍ അത്തരമൊരു പദ്ധതി കേരളത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി.

അതേസമയം ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റി നേരത്തെ ബിജെപി വിവാദത്തില്‍പ്പെട്ടിരുന്നു. അത്തരമൊരു നീക്കമാണ് കേരളം നടത്തുന്നതെന്ന് പ്രചരണത്തിലുണ്ടായിരുന്നത്

ഇത്തരമൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നായിരുന്നു കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ പ്രതികരണം. എന്റെ മുന്നില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഫയല്‍ പോലും ഇതുവരെ എത്തിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. ദീര്‍ഘകാലത്തെ ചരിത്രം അവകാശപ്പെടാനുള്ള ഈ പേരുകള്‍ മാറ്റരുതെന്നാണ് യെദ്യൂരപ്പ പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

Next Story