Top

കന്നഡ നടൻ സഞ്ചാരി വിജയ്ക്ക് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചു

കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്.

14 Jun 2021 3:42 AM GMT
ഫിൽമി റിപ്പോർട്ടർ

കന്നഡ നടൻ സഞ്ചാരി വിജയ്ക്ക് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചു
X

ദേശീയ പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. 38 വയസ്സാണ്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഇന്ന് രാവിലെ മുതലാണ് ഗുരുതരമായത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം ഉണ്ടായത്.

അപകടത്തിൽ നടന്റെ തലയ്ക്ക് പരിക്ക് പറ്റുകയും തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ ചെയ്തു.. നടന്റെ അവസ്ഥയിൽ സിനിമ മേഖലയിൽ നിന്ന് നിരവധിപ്പേർ വേദന പങ്കുവെച്ചിട്ടുണ്ട്.

‘സഞ്ചാരി വിജയുടെ അവസ്ഥ തീർത്തും വേദന ഉളവാക്കുന്ന വാർത്തയാണ്. ലോക്ക്ഡൗണിന് മുൻപ് അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെകുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു’, എന്ന് കന്നഡ സൂപ്പർതാരം കിച്ച സുദീപ് ട്വിറ്ററിൽ കുറിച്ചു.

കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2015ൽ നാനു അവനല്ല അവളു എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിച്ചത്.

Next Story