Top

‘അക്ഷയ് കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു, എന്നാല്‍ പരസ്യമായി പറയില്ല’; വിമര്‍ശനവുമായി കങ്കണ

തലൈവി ട്രെയ്‌ലര്‍ കണ്ട് പലരും തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നേരിട്ട് വിളിക്കാന്‍ ധൈര്യമില്ല എന്ന് നടി തന്റെ ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു.

7 April 2021 11:39 PM GMT
ഫിൽമി റിപ്പോർട്ടർ

‘അക്ഷയ് കുമാര്‍ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു, എന്നാല്‍ പരസ്യമായി പറയില്ല’; വിമര്‍ശനവുമായി കങ്കണ
X

ബോളിവുഡ് നടി- നടന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്. ബോളിവുഡ് താരങ്ങള്‍ പരസ്പരം ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ ആണെന്ന് കങ്കണ പറയുന്നു. തലൈവി ട്രെയ്‌ലര്‍ കണ്ട് പലരും തന്നെ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നേരിട്ട് വിളിക്കാന്‍ ധൈര്യമില്ല എന്ന് നടി തന്റെ ട്വിറ്റര്‍ പേജിലൂടെ പറഞ്ഞു.

ബോളിവുഡ് പരസ്പരം ശത്രുത വെച്ചുപുലര്‍ത്തുന്നവരാണ്. എന്നെ അഭിനന്ദിക്കുന്നവര്‍ പോലും പ്രശ്‌നങ്ങളില്‍ അകപ്പെടും. അക്ഷയ് കുമാറിനെപ്പോലുള്ള വലിയ താരങ്ങള്‍ തലൈവി ട്രെയ്ലര്‍ കണ്ടതിന് ശേഷം എന്നെ രഹസ്യമായി വിളിച്ചു അഭിനന്ദിച്ചിരുന്നു. എന്നാല്‍ ആലിയയുടെയോ ദീപികയുടെയോ സിനിമകള്‍ പോലെ പരസ്യമായി അഭിനന്ദിക്കാന്‍ സാധിക്കില്ല. സിനിമ മാഫിയ ഭീകരമാണ്.

കങ്കണ

അതേസമയം കങ്കണ മുന്‍ തമിഴ് നാട് മുഖ്യമന്ത്രിയായ ജയലളിതയായി എത്തുന്ന തലൈവി ഈ മാസം 23ന് തിയറ്ററിലെത്തും. ജയലളിതയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2020 ജൂണ്‍ 26 ന് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും കൊവിഡ് മൂലം റിലീസ് മാറ്റിവച്ചു. തലൈവി അടുത്ത വര്‍ഷം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യും. വിഷ്ണു ഇന്ദൂരി, ഷൈലേഷ് ആര്‍ സിംഗ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

നിലവില്‍ ധക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കങ്കണ പൂര്‍ത്തിയാക്കി. അതിന് പുറമെ തേജസ് എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍മുഖത്തേക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് 2016ലാണ്. ഇതിനെ ആസ്പദമാക്കിയാണ് ‘തേജസി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരുന്നു. സര്‍വേഷ് മെവര്‍യാണ് തേജസിന്റെ സംവിധായകന്‍. ‘ഉറി’ എന്ന ചിത്രത്തിന് ശേഷം ‘ആര്‍എസ്വിപി’ നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2021 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയായി മറ്റൊരു ചിത്രത്തില്‍ കങ്കണ വേഷമിടും. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ല. കങ്കണയ്ക്ക് പുറമെ ചിത്രത്തില്‍ നിരവധി പ്രമുഖ നടന്‍മാരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story