കാഞ്ഞിരപ്പിള്ളിയില്‍ എന്‍ ജയരാജ് തന്നെ സ്ഥാനാര്‍ത്ഥിയാവും; പിസി ജോര്‍ജോ യുഡിഎഫ് സ്ഥാനാര്‍ത്ഥി?; അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റ പേരുമായി ബിജെപി
കോട്ടയം: പാലാ, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പിള്ളി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും പകരം കൊല്ലം ജില്ലയില്‍ ഏതെങ്കിലും സീറ്റ് നല്‍കണമെന്നാണ് സിപിഐ ആവശ്യം. കഴിഞ്ഞ തവണ സിഎംപി മത്സരിച്ച ചവറയോ ആര്‍എസ്പി ലെനിനിസ്റ്റ് മത്സരിക്കുന്ന കുന്നത്തൂരോ വേണമെന്നാണ് സിപിഐ ആവശ്യം. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയാല് എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കും. കാഞ്ഞിരപ്പിള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ജയരാജ് തന്നെ മത്സരിച്ചേക്കും. യുഡിഎഫില്‍ മണ്ഡലം […]

കോട്ടയം: പാലാ, കാഞ്ഞിരപ്പിള്ളി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണ. കാഞ്ഞിരപ്പിള്ളി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും പകരം കൊല്ലം ജില്ലയില്‍ ഏതെങ്കിലും സീറ്റ് നല്‍കണമെന്നാണ് സിപിഐ ആവശ്യം.
കഴിഞ്ഞ തവണ സിഎംപി മത്സരിച്ച ചവറയോ ആര്‍എസ്പി ലെനിനിസ്റ്റ് മത്സരിക്കുന്ന കുന്നത്തൂരോ വേണമെന്നാണ് സിപിഐ ആവശ്യം. പാലാ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നല്കിയാല് എന്‍സിപിയിലെ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കും.
കാഞ്ഞിരപ്പിള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ജയരാജ് തന്നെ മത്സരിച്ചേക്കും. യുഡിഎഫില്‍ മണ്ഡലം ആര്‍ക്കാണെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ല. യുഡിഎഫുമായി നടത്തുന്ന ചര്‍ച്ചയില്‍ പിസി ജോര്‍ജ് ആവശ്യപ്പെടുന്ന ഒരു സീറ്റ് കാഞ്ഞിരപ്പിള്ളിയാണ്. ഇവിടെ പിസി ജോര്‍ജ് മത്സരിക്കാനുള്ള സാധ്യതയേറെയാണ്.
ബിജെപിയുടെ എ ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന മണ്ഡലമാണ് കാഞ്ഞിരപ്പിള്ളി. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഒന്നാമതുള്ളത്. ജെ പ്രമീളാ ദേവി, വിഎന്‍ മനോജ്, എന്‍ ഹരി, നോബിള്‍ മാത്യൂ എന്നിവരുടെ പേരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.