Top

ഇടതിനെ ചതിക്കാത്ത കഞ്ഞിക്കുഴി ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? പൂജ്യത്തില്‍നിന്നും അഞ്ചിലേക്ക് വളര്‍ന്ന യുഡിഎഫിനും പ്രതീക്ഷ

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്ത് എക്കാലത്തും ഇടത്തേക്കേ ചാഞ്ഞിട്ടുള്ളു. എന്നാല്‍ ഇക്കുറി മത്സരം കൊഴുപ്പിച്ച് ഇടത് പാരമ്പര്യം മാറ്റിയെഴുതാനുള്ള വാശിയിലാണ് യുഡിഎഫ്. അണുവിട വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫും. 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു സീറ്റ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തായിരുന്നു യുഡിഎഫിന്റെ ജയം. ഇതോടെ പ്രതീക്ഷ തളിരിട്ട യുഡിഎഫ് ഇത്തവണ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. 18 സീറ്റിലേക്കാണ് മത്സരം. വികസനം ചൂണ്ടിക്കാട്ടി എല്‍ഡിഎഫും വാഗ്ദാന ലംഘനത്തിലൂന്നി യുഡിഎഫും പ്രചരണം […]

3 Dec 2020 12:33 AM GMT

ഇടതിനെ ചതിക്കാത്ത കഞ്ഞിക്കുഴി ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും? പൂജ്യത്തില്‍നിന്നും അഞ്ചിലേക്ക് വളര്‍ന്ന യുഡിഎഫിനും പ്രതീക്ഷ
X

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്ത് എക്കാലത്തും ഇടത്തേക്കേ ചാഞ്ഞിട്ടുള്ളു. എന്നാല്‍ ഇക്കുറി മത്സരം കൊഴുപ്പിച്ച് ഇടത് പാരമ്പര്യം മാറ്റിയെഴുതാനുള്ള വാശിയിലാണ് യുഡിഎഫ്. അണുവിട വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എല്‍ഡിഎഫും.

2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കഞ്ഞിക്കുഴിയില്‍ എല്ലാ സീറ്റും എല്‍ഡിഎഫിന്. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരു സീറ്റ് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തായിരുന്നു യുഡിഎഫിന്റെ ജയം. ഇതോടെ പ്രതീക്ഷ തളിരിട്ട യുഡിഎഫ് ഇത്തവണ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

18 സീറ്റിലേക്കാണ് മത്സരം. വികസനം ചൂണ്ടിക്കാട്ടി എല്‍ഡിഎഫും വാഗ്ദാന ലംഘനത്തിലൂന്നി യുഡിഎഫും പ്രചരണം ശക്തമാക്കുമ്പോള്‍ യുവാക്കളെ ഇറക്കി അടിത്തറ ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ഡിഎ. യുഡിഎഫില്‍ കോണ്‍ഗ്രസും എന്‍ഡിഎയില്‍ ബിജെപിയും മാത്രമാണ് മത്സരിക്കുന്നത്.

15ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. അതേസമയം, ഈ വാര്‍ഡില്‍ ഭാര്യയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയതിന് പ്രവര്‍ത്തകനെ സിപിഐഎം പാര്‍ട്ടിയില്‍നിന്നും പുറത്താക്കി.

Next Story