കനയ്യകുമാര്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പില്‍ സന്ദീപ് സൗരവ് മത്സരിക്കും; സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
പാറ്റ്ന: ബീഹാറിലെ ഇടതുപാര്‍ട്ടികളില്‍ വലിയ പാര്‍ട്ടിയെന്ന് കരുതപ്പെടുന്ന സിപിഐഎംഎല്‍ ലിബറേഷന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലാണ് ലിബറേഷന്‍ മത്സരിക്കുന്നത്. പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എമാരായ മെഹ്ബൂബ് ആലം, സത്യദിയോ റാം, സുദമ പ്രസാദ് എന്നിവര്‍ നിലവിലെ സീറ്റുകളില്‍ തന്നെ മത്സരിക്കും. ഐസ മുന്‍ ജനറല്‍ സെക്രട്ടറി സന്ദീപ് സൗരവ് പാലിഗഞ്ജ് മണ്ഡലത്തില്‍ ജനവിധി തേടും. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറി കൂടെയാണ് സന്ദീപ്. ലിബറേഷന്‍ വനിതാ സംഘടന […]

പാറ്റ്ന: ബീഹാറിലെ ഇടതുപാര്‍ട്ടികളില്‍ വലിയ പാര്‍ട്ടിയെന്ന് കരുതപ്പെടുന്ന സിപിഐഎംഎല്‍ ലിബറേഷന്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലാണ് ലിബറേഷന്‍ മത്സരിക്കുന്നത്.
പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എമാരായ മെഹ്ബൂബ് ആലം, സത്യദിയോ റാം, സുദമ പ്രസാദ് എന്നിവര്‍ നിലവിലെ സീറ്റുകളില്‍ തന്നെ മത്സരിക്കും. ഐസ മുന്‍ ജനറല്‍ സെക്രട്ടറി സന്ദീപ് സൗരവ് പാലിഗഞ്ജ് മണ്ഡലത്തില്‍ ജനവിധി തേടും. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ ജനറല്‍ സെക്രട്ടറി കൂടെയാണ് സന്ദീപ്.
ലിബറേഷന്‍ വനിതാ സംഘടന എഐപിഡബ്ല്യൂഎ സംസ്ഥാന സെക്രട്ടറി ശശി യാദവ് ദിഖ മണ്ഡലത്തില്‍ മത്സരിക്കും. അഖില ഭാരതീയ കിസാന്‍ മഹാസഭ ദേശീയ ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍യുമായ അരുണ്‍ സിങ് കാരക്കാട്ട് മണ്ഡലത്തില്‍ മത്സരിക്കും.
സിപിഐ സ്ഥാനാര്‍ത്ഥിയായി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന് അദ്ധ്യക്ഷന്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് കരുതിയിരുന്നത്. ആറ് സീറ്റുകള്‍ സിപിഐക്ക് നല്‍കിയിരുന്നതില്‍ രണ്ട് സീറ്റുകള്‍ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്.
എന്നാല്‍ കനയ്യകുമാറിന്റെ പേര് സിപിഐ പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാന്, ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങ്, ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജ്ഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല് എന്നിവരാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സരിച്ചിരുന്നു. മികച്ച പ്രചരണം നയിച്ചെങ്കിലും കനയ്യകുമാറിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.