കനയ്യകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക
പാറ്റ്ന: പൗരത്വ നിയമത്തിനെതിരെ സിപിഐ നേതാവ് കനയ്യകുമാറും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ സംസ്ഥാന യാത്രയില്‍ വലിയ ആള്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ഉറപ്പായും മത്സരിക്കാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. ഇടതുപക്ഷ കക്ഷികള്‍ മഹാസഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ പ്രതീക്ഷകളും സിപിഐയ്ക്ക് ഇത്തവണ കൂടുതലാണ്. ആറ് സീറ്റുകളാണ് സിപിഐക്ക് നല്‍കിയിരുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ സിപിഐയുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് […]

പാറ്റ്ന: പൗരത്വ നിയമത്തിനെതിരെ സിപിഐ നേതാവ് കനയ്യകുമാറും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ സംസ്ഥാന യാത്രയില്‍ വലിയ ആള്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ഉറപ്പായും മത്സരിക്കാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്.
ഇടതുപക്ഷ കക്ഷികള്‍ മഹാസഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ പ്രതീക്ഷകളും സിപിഐയ്ക്ക് ഇത്തവണ കൂടുതലാണ്. ആറ് സീറ്റുകളാണ് സിപിഐക്ക് നല്‍കിയിരുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ സിപിഐയുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നത്.
എന്നാല്‍ കനയ്യകുമാറിന്റെ പേര് സിപിഐ പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാന്, ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങ്, ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജ്ഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല് എന്നിവരാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സരിച്ചിരുന്നു. മികച്ച പ്രചരണം നയിച്ചെങ്കിലും കനയ്യകുമാറിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.