Top

കങ്കണയുടെ ബോഡി ഗാര്‍ഡിന് നേരെ പീഡന ആരോപണം; കേസെടുത്ത് പൊലീസ്

ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ബോഡി ഗാര്‍ഡായ കുമാര്‍ ഹെഡ്‌ജെയ്‌ക്കെതിരെ പീഡനക്കുറ്റം ചുമത്തി എഫ്‌ഐആര്‍. മുബൈ പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മുപ്പത്കാരിയായ ബ്യൂട്ടീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. സെക്ഷന്‍ 375,377,420 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്റെ കൈയ്യില്‍ നിന്നും 50000 രൂപ കൈപ്പറ്റിയ ശേഷം അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് കടന്നു കളഞ്ഞെന്നും പിന്നീട് ഇതുവരെയും വിവിരമൊന്നുമില്ലെന്നും […]

22 May 2021 6:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കങ്കണയുടെ ബോഡി ഗാര്‍ഡിന് നേരെ പീഡന ആരോപണം; കേസെടുത്ത് പൊലീസ്
X

ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ ബോഡി ഗാര്‍ഡായ കുമാര്‍ ഹെഡ്‌ജെയ്‌ക്കെതിരെ പീഡനക്കുറ്റം ചുമത്തി എഫ്‌ഐആര്‍. മുബൈ പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം മുപ്പത്കാരിയായ ബ്യൂട്ടീഷനാണ് പരാതി നല്‍കിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. സെക്ഷന്‍ 375,377,420 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തന്റെ കൈയ്യില്‍ നിന്നും 50000 രൂപ കൈപ്പറ്റിയ ശേഷം അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് കടന്നു കളഞ്ഞെന്നും പിന്നീട് ഇതുവരെയും വിവിരമൊന്നുമില്ലെന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം ഇരുവരും എട്ട് വര്‍ഷത്തോളമായി പരിചയത്തിലാണ്. ശാരീരിക ബന്ധത്തിന് യുവതി തയ്യാറായില്ലെന്നും എന്നാല്‍ ഇതിനായി കുമാര്‍ ഹെഡ്‌ജെ നിര്‍ബന്ധിക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരെ മുംബൈയിലെ ഡിഎന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മുംബൈ പൊലീസ് പ്രതിനിധി ഡിസിപി ചൈതന്യ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.

Next Story