Top

‘അര്‍ണബ് രാജ്യസ്‌നേഹി; അഭിപ്രായ സ്വാതന്ത്ര മഹാന്‍;’ എപ്പോഴും അര്‍ണാബിനൊപ്പം നിന്ന കങ്കണ

ബോളിവുഡ് നടി കങ്കണ റണൗത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് നടത്തിയ ചാറ്റ് പുറത്തു വന്നത് വിവാദമായിരിക്കുകയാണ്. കങ്കണ ഹൃതിക് റോഷന് ലൈംഗികമായി അടിമപ്പെട്ടെന്നും അവര്‍ക്ക് ഇറട്ടോ മാനിയയാണെന്നാണ് അര്‍ണബിന്റെ ചാറ്റ് മെേേസാജില്‍ പറയുന്നത്. അടുത്തിടെയായി കങ്കണയും അര്‍ണബ് ഗോസാമിയും തമ്മില്‍ വളരെ അടുത്ത സൗഹൃദം ഉടലെടുത്തിരിക്കെയാണ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്. ഇരുവരും വിവാദത്തിലക്കപ്പെടുമ്പോള്‍ പരസ്പരം പിന്താങ്ങാന്‍ കങ്കണയും അര്‍ണാബും എപ്പോഴും ശ്രദ്ധിച്ചിരുന്നു. അര്‍ണാബ് രാജ്യവിരുദ്ധ മാധ്യമപ്രവര്‍ത്തകനല്ലെന്നും ഇത്തരത്തിലുള്ളവരെയാണ് രാജ്യത്തിനാവശ്യമെന്നും കങ്കണയും സഹോദരി രംഗോലി ചന്ദലും നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ […]

17 Jan 2021 4:17 AM GMT

‘അര്‍ണബ് രാജ്യസ്‌നേഹി; അഭിപ്രായ സ്വാതന്ത്ര മഹാന്‍;’ എപ്പോഴും അര്‍ണാബിനൊപ്പം നിന്ന കങ്കണ
X

ബോളിവുഡ് നടി കങ്കണ റണൗത്തിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് നടത്തിയ ചാറ്റ് പുറത്തു വന്നത് വിവാദമായിരിക്കുകയാണ്. കങ്കണ ഹൃതിക് റോഷന് ലൈംഗികമായി അടിമപ്പെട്ടെന്നും അവര്‍ക്ക് ഇറട്ടോ മാനിയയാണെന്നാണ് അര്‍ണബിന്റെ ചാറ്റ് മെേേസാജില്‍ പറയുന്നത്. അടുത്തിടെയായി കങ്കണയും അര്‍ണബ് ഗോസാമിയും തമ്മില്‍ വളരെ അടുത്ത സൗഹൃദം ഉടലെടുത്തിരിക്കെയാണ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്. ഇരുവരും വിവാദത്തിലക്കപ്പെടുമ്പോള്‍ പരസ്പരം പിന്താങ്ങാന്‍ കങ്കണയും അര്‍ണാബും എപ്പോഴും ശ്രദ്ധിച്ചിരുന്നു.

അര്‍ണാബ് രാജ്യവിരുദ്ധ മാധ്യമപ്രവര്‍ത്തകനല്ലെന്നും ഇത്തരത്തിലുള്ളവരെയാണ് രാജ്യത്തിനാവശ്യമെന്നും കങ്കണയും സഹോദരി രംഗോലി ചന്ദലും നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അര്‍ണാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇതിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധിച്ചവരിലൊരാളായിരുന്നു കങ്കണ.

അര്‍ണാബിനെ പോലെ തുറന്ന അഭിപ്രായ പ്രകടനം നടത്തിയ മഹാന്‍മാര്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്ന് കങ്കണ പറഞ്ഞത്. പൊലീസ് അര്‍ണബിനെ ശാരീരികമായി ഉപദ്രവിച്ചെന്നു പറഞ്ഞ കങ്കണ മഹാരാഷ്ട്ര സര്‍ക്കാരിനെ സോണിയ സേന എന്നാണ് വിശേഷിപ്പിച്ചത്.

‘ ഞാന്‍ മഹാരാഷട്ര സര്‍ക്കാരിനോട് ചോദിക്കുന്നു. നിങ്ങള്‍ അര്‍ണബ് ഗോസാമിയുടെ വീടിനകത്തേക്ക് പോയി. അദ്ദേഹത്തെ തല്ലി. തലമുടി പിടിച്ചു വലിച്ചു. ആക്രമിച്ചു. നിങ്ങള്‍ ഇങ്ങനെ എത്ര വീടുകള്‍ തകര്‍ക്കും. എത്ര തൊണ്ടകള്‍ നിങ്ങള്‍ ശ്വാസം മുട്ടിക്കും. എത്രപേരുടെ മുടി പിടിച്ചു വലിക്കും. സോണിയ സേന എത്ര വായ അടച്ചു വെക്കും. ഈ ശബ്ദങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും,’ കങ്കണ റണൗത്ത് നൃവംബറില്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നിരവധി തവണ അര്‍ണാബിന്റെ ടിവി ഷോയില്‍ വന്നിരുന്നു.

അതേസമയം 2017 ലെ ചാറ്റിലാണ് കങ്കണയ്‌ക്കെതിരെ അര്‍ണാബ് പരാമര്‍ശങ്ങള്‍ നടത്തിയത്. ഈ സമയങ്ങളില്‍ ഇരുവരും പരസ്പരം പിന്തുണയറിയിച്ചു കൊണ്ട് രംഗത്തു വന്നു തുടങ്ങിയിട്ടില്ല.

2017 ഒക്ടോബര്‍ ഏഴാം തീയതി അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കടന്നുവരുന്നത്. ‘കങ്കണയ്ക്ക് ഇറോട്ടോ മാനിയ ആണ്. മാത്രമല്ല, അവര്‍ ഹൃതിക്കുമായി ലൈംഗികമായി അടിമപ്പെട്ടു.’ എന്നാണ് അര്‍ണബ് പാര്‍ത്തോദാസിനോട് ചാറ്റിലൂടെ പറയുന്നത്. കങ്കണ പരിധിവിടുന്നുണ്ടെന്നും ആളുകള്‍ക്ക് അവളെ പേടിയാണെന്നും അര്‍ണബ് പറയുന്നു.

ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട ഇരുവരുടെ ചാറ്റുകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അര്‍ണബും പാര്‍ത്തോദാസും നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ടിആര്‍പി റേറ്റിംഗ് റിപ്പബ്ലിക്ക് ടിവിക്ക് അനുകൂലമാക്കാനുള്ള ഗൂഢാലോചന ഇരുവരും ചാറ്റുകളില്‍ വ്യക്തമാണ്.

Next Story