റിഹാന ശരീരം പ്രദര്‍ശിപ്പിക്കുന്ന പോണ് സിംഗറെന്ന് കങ്കണ; പിന്നാലെ കുത്തിപ്പൊക്കി കങ്കണയുടെ പഴയകാല ചിത്രങ്ങള്‍
കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റിട്ടതിനു പിന്നാലെ അമേരിക്കന്‍ ഗായിക റിഹാന ദേശീയതലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ബിജെപി-ആര്‍എസ്എസ് അനുഭാവികളില്‍ നിന്നും റിഹാനെക്കെതിരെ വ്യക്തിപരമായ അധിക്ഷേപം രൂക്ഷമാണ്. റിഹാനെക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം അഴിച്ചു വിടുന്നവരില്‍ ഒരാളാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. റിഹാനെക്കെതിരെ നിരന്തരമായി കങ്കണ ട്വീറ്റ് ചെയ്യുന്നുണ്ട്. ‘ പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൊല്ലാം കങ്കണ റിഹാനയെ അധിക്ഷേപിക്കുന്നത്. ശരീരം ഭാഗം പ്രദര്‍ശിപ്പിക്കാതെ സ്വന്തം ഗാനം വില്ക്കാന് കഴിവില്ലാത്തയാള്‍ എന്ന് ഒരു ട്വീറ്റില്‍ കങ്കണ റിഹാനയെ അപഹസിച്ചു. […]

കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റിട്ടതിനു പിന്നാലെ അമേരിക്കന്‍ ഗായിക റിഹാന ദേശീയതലത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ബിജെപി-ആര്‍എസ്എസ് അനുഭാവികളില്‍ നിന്നും റിഹാനെക്കെതിരെ വ്യക്തിപരമായ അധിക്ഷേപം രൂക്ഷമാണ്. റിഹാനെക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം അഴിച്ചു വിടുന്നവരില്‍ ഒരാളാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. റിഹാനെക്കെതിരെ നിരന്തരമായി കങ്കണ ട്വീറ്റ് ചെയ്യുന്നുണ്ട്. ‘ പോണ് സിംഗര്‍’ എന്നാണ് ട്വീറ്റുകളിലൊല്ലാം കങ്കണ റിഹാനയെ അധിക്ഷേപിക്കുന്നത്.
ശരീരം ഭാഗം പ്രദര്‍ശിപ്പിക്കാതെ സ്വന്തം ഗാനം വില്ക്കാന് കഴിവില്ലാത്തയാള്‍ എന്ന് ഒരു ട്വീറ്റില്‍ കങ്കണ റിഹാനയെ അപഹസിച്ചു.
‘പിന്നാലെ നിരവധി ട്രോളുകളാണ് കങ്കണയ്ക്കെതിര വന്നത്. കങ്കണ അഭിനയിച്ച ചിത്രങ്ങളിലെ നഗ്നതാ പ്രദര്‍ശനങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കമന്റുകളായി വന്നു.
ചില ഫോട്ടോഷൂട്ടുകളിലെയും ജഡ്ജ്മെന്റല് ഹേ ക്യാ പോലുള്ള സിനിമകളിലെയും ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ലോകപ്രശസ്തയായ റിഹാന കങ്കണയെ അറിയുക പോലുമില്ലെന്ന് ചിലര്‍ ട്രോളി.
കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സൗകര്യം വിലക്കിയ വാര്‍ത്തയോടൊപ്പമാണ് റിഹാന ട്വീറ്റ് പങ്കുവെച്ചത്. ‘എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്ത്’ എന്ന ചോദ്യമാണ് താരം ഉയര്‍ത്തിയത്. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള നാലാമത്തെ വ്യക്തികൂടിയാണ് റിഹാന. പങ്കുവെച്ച് നിമഷങ്ങള്‍ക്കകം തന്നെ ട്വീറ്റ് ട്രെന്റിങ് ആയിരുന്നു.